
ദില്ലി: ഐപിഎസ് ഉദ്യോഗസ്ഥർക്ക് കേന്ദ്ര ഡെപ്യൂട്ടേഷൻ നിർബന്ധമാക്കി കേന്ദ്ര സർക്കാർ. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥർക്ക് രണ്ട് വർഷം ഡെപ്യൂട്ടേഷൻ നിർബന്ധമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. 2011 മുതലുള്ള ബാച്ച് ഉദ്യോഗസ്ഥർക്കാണ് ഉത്തരവ് ബാധകം. കേന്ദ്ര സർവീസിലെ എസ് പി, ഡിഐജി റാങ്കിലെ ഒഴിലുകൾ നികത്താനാണ് നടപടി.
എന്നാല്‍, കേന്ദ്ര ഗവൺമെന്റിലെ മുതിർന്ന നേതൃത്വ സ്ഥാനങ്ങളിലേക്ക് ഉദ്യോഗസ്ഥരെ പരിഗണിക്കുന്നതിന് മുമ്പ് മതിയായ പരിചയം ഉറപ്പാക്കുക എന്നതാണ് നീക്കത്തിന്റെ ഉദ്ദേശ്യമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ജനുവരി 28 ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പ് പ്രകാരം, ഐപിഎസ് ഉദ്യോഗസ്ഥർക്ക് കേന്ദ്രത്തിൽ ഐജി അല്ലെങ്കിൽ തത്തുല്യ പദവിയിൽ എംപാനൽമെന്റിന് യോഗ്യത നേടുന്നതിന് എസ്പി, ഡിഐജി അല്ലെങ്കിൽ തത്തുല്യ തലത്തിൽ കുറഞ്ഞത് രണ്ട് വർഷത്തെ കേന്ദ്ര പരിചയം ഉണ്ടായിരിക്കണമെന്നും 2011 ബാച്ച് മുതലുള്ള ഐപിഎസ് ഉദ്യോഗസ്ഥർക്ക് പുതിയ വ്യവസ്ഥ ബാധകമാണെന്നും പറയുന്നു.
എല്ലാ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കും അയച്ച കത്തിൽ, അതത് കേഡറുകളിൽ സേവനമനുഷ്ഠിക്കുന്ന എല്ലാ ഐപിഎസ് ഉദ്യോഗസ്ഥരുടെയും പുതുക്കിയ മാർഗ്ഗനിർദ്ദേശം അവരുടെ ശ്രദ്ധയിൽപ്പെടുത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഉത്തരവിന്‍റെ പകർപ്പുകൾ സംസ്ഥാന സർക്കാരുകളുടെ എല്ലാ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഡിജിഎസ്പി), ഡിപ്പാർട്ട്‌മെന്റ് ഓഫ് പേഴ്‌സണൽ ആൻഡ് ട്രെയിനിംഗ് (ഡിഒപിടി), എംഎച്ച്എയുടെ കേന്ദ്ര ഭരണ പ്രദേശ വിഭാഗം ഡയറക്ടർ (എസ്എം), ബന്ധപ്പെട്ട മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർക്കും അയച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam