'ചൗക്കിദാര്‍ ചോര്‍ ഹൈ' പ്രയോഗം: രാഹുല്‍ ഗാന്ധിക്കെതിരെ പരാതിയുമായി സുരക്ഷാ ഗാര്‍ഡുകള്‍

Published : Mar 12, 2019, 03:17 PM IST
'ചൗക്കിദാര്‍ ചോര്‍ ഹൈ' പ്രയോഗം: രാഹുല്‍ ഗാന്ധിക്കെതിരെ പരാതിയുമായി സുരക്ഷാ ഗാര്‍ഡുകള്‍

Synopsis

 'ചൗക്കിദാര്‍ ചോര്‍ ഹൈ' കാവല്‍ക്കാരന്‍ കള്ളനാണ് എന്ന പ്രയോഗത്തിനെതിരെ പരാതിയുമായി സുരക്ഷാ ഗാര്‍ഡുകളുടെ അസോസിയേഷന്‍. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും പ്രചാരണത്തിനായി ഉപോയഗിക്കുന്ന ഈ പ്രയോഗം സുരക്ഷാ ഗാര്‍ഡുകളെ അപമാനിക്കുന്നതാണെന്നാണ് പരാതി. 

മുംബൈ: 'ചൗക്കിദാര്‍ ചോര്‍ ഹൈ' കാവല്‍ക്കാരന്‍ കള്ളനാണ് എന്ന പ്രയോഗത്തിനെതിരെ പരാതിയുമായി സുരക്ഷാ ഗാര്‍ഡുകളുടെ അസോസിയേഷന്‍. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും പ്രചാരണത്തിനായി ഉപോയഗിക്കുന്ന ഈ പ്രയോഗം സുരക്ഷാ ഗാര്‍ഡുകളെ അപമാനിക്കുന്നതാണെന്നാണ് പരാതി. മഹാരാഷ്ട്ര രാജ്യ സരുക്ഷ രക്ഷക് എന്ന അസോസിയേഷനാണ്  മുംബൈ പൊലീസില്‍ രാഹുല്‍ ഗാന്ധിക്കെതിരെ പരാതി നല്‍കിയത്.

ബന്ദ്ര കുര്‍ല കോംപ്ലക്സ് പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയിരിക്കുന്നത്. ഈ മാസം ആദ്യം മുംബൈയില്‍ നടന്ന പരിപാടിയില്‍ രാഹുല്‍ ചൗക്കിദാര്‍ ചോര്‍ ഹൈ എന്ന് പ്രയോഗിച്ചത് ചൂണ്ടിക്കാട്ടിയാണ് പരാതി. ഗാര്‍ഡുകളെ അപമാനിക്കുന്ന തരത്തിലുള്ള പ്രയോഗങ്ങള്‍ തടയാന്‍ രാഹുലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് തയ്യാറായിട്ടുണ്ടെന്ന്  യൂണിയന്‍ പ്രസിഡന്‍റ് പ്രതികരിച്ചു. റഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും നിരന്തരം ഈ മുദ്രാവാക്യം ഉയര്‍ത്തിയിരുന്നു. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

എഫ്സിആർഎ നിയമഭേദ​ഗതി ബില്ലിൽ നാളെ ലോക്സഭയിൽ ചർച്ച; കേരളത്തിലെ എംപിമാർ വിഷയത്തിൽ ഇടപെടണമെന്ന് സിബിസിഐ
സോഫ്റ്റ്‍വെയർ എഞ്ചിനീയർമാരായ ദമ്പതികൾ മരിച്ച നിലയിൽ; ഭർത്താവ് തൂങ്ങിമരിച്ചതിനു പിന്നാലെ ഭാര്യ കെട്ടിടത്തിനു മുകളിൽ നിന്ന് ചാടി മരിച്ചു