കമ്മീഷന്റെ ആസ്ഥാനത്താണ് സാധാരണ കൂടിക്കാഴ്ചകൾ നടത്തുന്നതെന്നും ഇതിന് തടസമില്ലെന്നും തെര‍ഞ്ഞെടുപ്പ് കമ്മീഷൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

ദില്ലി: കമ്മീഷനെ കാണണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തിൽ അനുമതി നിഷേധിച്ചതിൽ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇന്ന് വൈകിട്ട് നാല് മണിക്കാണ് കമ്മീഷനെ കാണണമെന്ന് ആവശ്യപ്പെട്ടത്. കാണാനായി മുൻകൂട്ടി അനുമതി തേടിയില്ല. എംപിമാരെ ചെന്ന് കാണാനാവശ്യപ്പെട്ടു. രാഹുലിന്റെ ആവശ്യം പ്രോട്ടോക്കോൾ വിരുദ്ധമാണെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടുന്നു. പാർലമെന്റ് അനെക്സിൽ 240 എംപിമാരെ കാണാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ അങ്ങോട്ട് ചെല്ലണം എന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഇത് പ്രോട്ടോക്കോൾ വിരുദ്ധമായതിനാൽ അംഗീകരിച്ചില്ല. മുതിർന്ന ഉദ്യോഗസ്ഥനെ അയക്കാം എന്ന അസാധാരണ നടപടിക്കും തയ്യാറായി. എങ്കിലും ഇത് രാഹുൽ ഗാന്ധിക്ക് സ്വീകാര്യമായില്ല. കമ്മീഷന്റെ ആസ്ഥാനത്താണ് സാധാരണ കൂടിക്കാഴ്ചകൾ നടത്തുന്നതെന്നും ഇതിന് തടസമില്ലെന്നും തെര‍ഞ്ഞെടുപ്പ് കമ്മീഷൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

YouTube video player