അരൂരിൽ ട്രെയിൻ തട്ടിയ നിലയിൽ തൊഴിലാളിയെ കണ്ടെത്തി, പൊലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Published : Jun 13, 2025, 06:22 PM IST
TRAIN ACCIDENT

Synopsis

സെന്റ് ആഗസ്റ്റിൻസ് പള്ളി സിമിത്തേരിക്കു സമീപം വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം.

അരൂർ: ട്രെയിൻ തട്ടി അന്യ സംസ്ഥാന തൊഴിലാളി മരിച്ചു. അസ്സാം ഗോലാഹട്ട് ജില്ലയിൽ സമുക്ക്ജാൻ ബുക്കിയാൽ ഗ്രാമത്തിൽ ദിഗന്തോ (25) ആണ് മരിച്ചത്. അരൂർ വ്യവസായ മേഖലയിലെ അലുമിനിയം ഫേബ്രിക്കേഷൻ മെറ്റൽ കോട്ടിംഗ് കമ്പിനിയായ സൺ മെറ്റൽ കോട്ടിലെ ജീവനക്കാരനായിരുന്നു. തീരദേശ റെയിൽപാതയിൽ അരൂർ സെന്റ് ആഗസ്റ്റിൻസ് പള്ളി സിമിത്തേരിക്ക് സമീപം വ്യാഴാഴ്ച രാത്രിയിലായിരുന്നു അപകടം.

അരൂർ, കുമ്പളം റെയിൽപാതയിലെ നിർമ്മാണ തൊഴിലാളികളാണ് ട്രെയിൻ തട്ടിയ നിലയിൽ യുവാവിനെ ആദ്യം കണ്ടത്. അരൂർ പൊലീസ് സ്ഥലത്തെത്തി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'അന്നെന്‍റെ വീട് പൊളിച്ചില്ലേ, ഇവിടം വിടാൻ ഭീഷണിപ്പെടുത്തിയില്ലേ': മുംബൈയിൽ ഉദ്ധവിനെ മറികടന്ന് ഭരണം പിടിച്ച് ബിജെപി, അത്യാഹ്ലാദത്തിൽ കങ്കണ
സുഖയാത്ര, 180 കിലോമീറ്റർ വരെ വേഗത, ആർഎഎസി ഇല്ല; രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ഫ്ലാഗ് ഓഫ് ഇന്ന്