പറന്നുയരുന്നതിനിടെ യുദ്ധവിമാനത്തിന്‍റെ ഇന്ധന ടാങ്ക് നിലത്തുവീണ് തീപിടുത്തം

By Web TeamFirst Published Jun 8, 2019, 4:41 PM IST
Highlights

മറ്റ് വിമാനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചില്ലെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് ചില ആഭ്യന്തര സര്‍വീസുകള്‍ വൈകി. 

പനാജി: ഗോവ വിമാനത്താവളത്തില്‍ പറന്നുയരുന്നതിനിടെ യുദ്ധവിമാനമായ മിഗ്28 കെയുടെ ഇന്ധന ടാങ്ക് നിലത്തുവീണ് തീപിടുത്തമുണ്ടായി. തുടര്‍ന്ന് വിമാനത്താവളം അടച്ചു. അറ്റകുറ്റപ്പണിക്ക് ശേഷം വിമാനത്താവളം തുറന്നതായി അധികൃതര്‍ അറിയിച്ചു. ഇന്ത്യന്‍ നാവികസേനയാണ് ഇക്കാര്യം അറിയിച്ചത്. 

ശനിയാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സംഭവമുണ്ടായത്. പ്രധാന റണ്‍വേയില്‍നിന്ന് പറന്നുയരുന്നതിനിടെ ടാങ്ക് താഴെ വീണ് കത്തുകയായിരുന്നു. മറ്റ് വിമാനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചില്ലെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് ചില ആഭ്യന്തര സര്‍വീസുകള്‍ വൈകി. സൈനിക ആവശ്യങ്ങള്‍ക്ക് ഗോവ വിമാനത്താവളം ഉപയോഗിക്കാറുണ്ട്.  

click me!