പെണ്‍കുട്ടിയെ റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി; ബലാത്സം​ഗത്തിനിരയായെന്ന് പൊലീസ്

Published : Jan 29, 2025, 01:08 PM ISTUpdated : Jan 29, 2025, 01:14 PM IST
പെണ്‍കുട്ടിയെ റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി; ബലാത്സം​ഗത്തിനിരയായെന്ന് പൊലീസ്

Synopsis

ഒറ്റപ്പെട്ട നിലയിൽ പെൺകുട്ടിയെ കണ്ടതോടെ പട്രോളിങ് ഉദ്യോ​ഗസ്ഥർ വിവരങ്ങൾ ചോദിച്ചറിയാൻ ശ്രമിച്ചിരുന്നു എന്നും കുട്ടി പ്രതികരിച്ചില്ലെന്നും സീനിയർ പൊലീസ് ഇൻസ്പെക്ടർ മാധ്യമങ്ങളോട് പറഞ്ഞു. 

മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ നവി മുംബെെ ടൗൺഷിപ്പ് റെയിൽവേ സ്റ്റേഷനിൽ പന്ത്രണ്ട് വയസ്സുള്ള പെൺകുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കുട്ടി ബലാത്സം​ഗത്തിനിരയായതായി സൂചന ലഭിച്ചെന്ന് പൊലീസ് ബുധനാഴ്ച വെളിപ്പെടുത്തി. വാഷി ​ഗവൺമെന്റ് റെയിൽവേ പൊലീസ് കേസ് രജിസ്ട്രർ ചെയ്തിട്ടുണ്ട്. കുട്ടിയെ കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. പേരുൾപ്പെടെയുള്ള വിവരങ്ങൾ കുട്ടി ഇതുവരെ പൊലീസുമായി പങ്കുവെച്ചിട്ടില്ല. തിങ്കളാഴ്ചയാണ് ഘാൻസോലി റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ ഒറ്റയ്ക്ക് പെൺകുട്ടിയെ കണ്ടത്. മാതാപിതാക്കളെ കണ്ടെത്തുന്നതിനായുള്ള തിരച്ചിൽ നടത്തുകയാണെന്നും പൊലീസ് അറിയിച്ചു.

ഒറ്റപ്പെട്ട നിലയിൽ പെൺകുട്ടിയെ കണ്ടതോടെ പട്രോളിങ് ഉദ്യോ​ഗസ്ഥർ വിവരങ്ങൾ ചോദിച്ചറിയാൻ ശ്രമിച്ചിരുന്നു എന്നും എന്നാൽ കുട്ടി പ്രതികരിച്ചില്ലെന്നും സീനിയർ പൊലീസ് ഇൻസ്പെക്ടർ രാജേഷ് ഷിൻഡെ മാധ്യമങ്ങളോട് പറഞ്ഞു. പിന്നീട് കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. കുട്ടി ബലാത്സം​ഗത്തിന് ഇരയായതായി പരിശോധനയിൽ കണ്ടെത്താൻ സാധിച്ചു. പ്രായപൂർത്തിയാകാത്ത കുട്ടിക്ക് താൻ അനുഭവിച്ച പീഡനത്തെ പറ്റിയുള്ള വിവരങ്ങളൊന്നും പൊലീസിനോട് പറയാൻ സാധിച്ചിട്ടില്ല. പ്രതികളെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. സെക്ഷൻ 65(1), 115(2), 3(5) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്ട്രർ ചെയ്തിട്ടുള്ളത്.

സഹപാഠിയെ ബലാത്സംഗം ചെയ്യാൻ ക്വട്ടേഷൻ നൽകി വിദ്യാർത്ഥി; പരാതി നൽകാതിരുന്ന അധ്യാപകർക്കെതിരെ കേസെടുത്ത് പൊലീസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നു
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം