കുറഞ്ഞ ശമ്പളം 37,440 രൂപയിലേക്ക് ഉയരുമോ, എട്ടാം ശമ്പള കമ്മീഷൻ ഔദ്യോഗിക വിജ്ഞാപനം ഉടൻ, വലിയ പ്രതീക്ഷയിൽ കേന്ദ്ര ജീവനക്കാർ

Published : Oct 13, 2025, 01:48 PM IST
Money

Synopsis

എട്ടാം കേന്ദ്ര ശമ്പള കമ്മീഷൻ സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം ഉടൻ പുറത്തിറങ്ങുമെന്ന് സൂചന. ഫിറ്റ്‌മെന്റ് ഘടകത്തെ അടിസ്ഥാനമാക്കി ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളത്തിൽ ഗണ്യമായ വർദ്ധനവ് പ്രതീക്ഷിക്കുന്നു

ദില്ലി: കേന്ദ്ര സർക്കാർ ജീവനക്കാർ ആകാംക്ഷയോടെ കാത്തിരിക്കുന്ന എട്ടാം കേന്ദ്ര ശമ്പള കമ്മീഷൻ സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം ഉടൻ പുറത്തിറങ്ങുമെന്ന് സൂചന. 2025 ജനുവരിയിൽ കമ്മീഷന് കേന്ദ്രം തത്വത്തിൽ അംഗീകാരം നൽകിയിരുന്നെങ്കിലും, കമ്മീഷൻ രൂപീകരിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം ഉടൻ പ്രതീക്ഷിക്കാമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. നിലവിൽ സംസ്ഥാന സർക്കാരുകളുമായി സജീവ കൂടിയാലോചനകൾ നടക്കുകയാണ്. എട്ടാം ശമ്പള കമ്മീഷന്‍റെ ഔദ്യോഗിക വിജ്ഞാപനം വേണ്ട സമയത്ത് പുറത്തിറക്കുമെന്ന് ധനമന്ത്രാലയത്തിലെ സഹമന്ത്രി പങ്കജ് ചൗധരി അടുത്തിടെ രാജ്യസഭയിൽ സംസാരിക്കവെ വ്യക്തമാക്കി. വിജ്ഞാപനം വന്ന ശേഷം മാത്രമേ കമ്മീഷന്‍റെ ചെയർമാനെയും അംഗങ്ങളെയും നിയമിക്കൂ എന്നും അദ്ദേഹം അറിയിച്ചു.

ശമ്പള നിർണ്ണയത്തിലെ ഫിറ്റ്‌മെന്‍റ് ഘടകം

കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളവും പെൻഷനും തീരുമാനിക്കാൻ ഉപയോഗിക്കുന്ന സുപ്രധാന മാനദണ്ഡമാണ് ഫിറ്റ്‌മെന്റ് ഘടകം (Fitment Factor). കുറഞ്ഞ ജീവിതച്ചെലവിന്റെ അടിസ്ഥാനത്തിൽ അനുയോജ്യമായ ശമ്പളം കണക്കാക്കാൻ ഡോ. വാലസ് ഐക്രോയ്ഡ് വികസിപ്പിച്ച ഐക്രോയ്ഡ് ഫോർമുല സ്വീകരിക്കുന്നത് കേന്ദ്ര സർക്കാർ പരിഗണിച്ചേക്കാം. ഭക്ഷണം, വസ്ത്രം, പാർപ്പിടം തുടങ്ങിയ അത്യാവശ്യ ചെലവുകൾ പരിഗണിച്ച് ഒരു ശരാശരി തൊഴിലാളിയുടെ പോഷകാഹാര ആവശ്യകതകളിലാണ് ഈ ഫോർമുല ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഫിറ്റ്‌മെനന്‍റ് ഘടകം കണക്കാക്കുന്നത്

നിലവിൽ ക്ഷാമബത്ത 58 ശതമാനമാണ്. എട്ടാം ശമ്പള കമ്മീഷൻ വരുമ്പോൾ ഡി എ 60 ശതമാനത്തിൽ എത്തുമെന്നാണ് പ്രതീക്ഷ. 60 ശതമാനം ഡി എ പരിഗണിക്കുമ്പോൾ, അടിസ്ഥാന ഫിറ്റ്‌മെന്‍റ് ഘടകം 1.60 ആയിരിക്കും. ഇതിനോട് ചേർത്ത് 10 ശതമാനം മുതൽ 30 ശതമാനം വരെ അധിക വർദ്ധനവ് നൽകാനാണ് സാധ്യത. ഉദാഹരണത്തിന്, 20 ശതമാനം വർദ്ധനവ് നൽകിയാൽ, ഫിറ്റ്‌മെന്‍റ് ഘടകം 1.92 ആകും. 30 ശതമാനം വർദ്ധനവാണ് നൽകുന്നതെങ്കിൽ, ഫിറ്റ്‌മെന്‍റ് ഘടകം 2.08 ആയി ഉയരും. പരിഷ്കരിച്ച ശമ്പളം = അടിസ്ഥാന ശമ്പളം × ഫിറ്റ്‌മെന്റ് ഘടകം എന്ന അടിസ്ഥാന ഫോർമുല ഉപയോഗിച്ചാണ് പുതിയ ശമ്പളം കണക്കാക്കുക.

പുതിയ ശമ്പള വർദ്ധനവ്

നിലവിൽ ഏഴാം ശമ്പള കമ്മീഷൻ പ്രകാരം കേന്ദ്ര ജീവനക്കാർക്ക് ലഭിക്കുന്ന കുറഞ്ഞ അടിസ്ഥാന ശമ്പളം 18,000 രൂപയും പെൻഷൻകാർക്ക് ലഭിക്കുന്ന കുറഞ്ഞ അടിസ്ഥാന പെൻഷൻ 9,000 രൂപയുമാണ്. ഇതിന് പുറമെ 58 ശതമാനം ഡി എ/ഡി ആർ ലഭിക്കുന്നുണ്ട്. എട്ടാം ശമ്പള കമ്മീഷൻ നടപ്പാക്കുമ്പോൾ ഡി എ /ഡി ആർ പൂജ്യമായി പുനഃക്രമീകരിക്കപ്പെടും. ഫിറ്റ്‌മെന്‍റ് ഘടകം 1.92 ആയാൽ ജീവനക്കാർക്ക് ലഭിക്കുന്ന പുതിയ കുറഞ്ഞ അടിസ്ഥാന ശമ്പളം 34,560 രൂപയും പെൻഷൻകാർക്ക് ലഭിക്കുന്ന കുറഞ്ഞ അടിസ്ഥാന പെൻഷൻ 17,280 രൂപയുമാകും.

ഫിറ്റ്‌മെന്‍റ് ഘടകം 2.08 ആയാൽ ജീവനക്കാർക്ക് ലഭിക്കുന്ന പുതിയ കുറഞ്ഞ അടിസ്ഥാന ശമ്പളം 37,440 രൂപയും പെൻഷൻകാർക്ക് ലഭിക്കുന്ന കുറഞ്ഞ അടിസ്ഥാന പെൻഷൻ 18,720 രൂപയുമാകും. ഒരുകോടിയിലധികം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരും തങ്ങളുടെ ശമ്പള/പെൻഷൻ വർദ്ധനവ് നിർണ്ണയിക്കുന്ന എട്ടാം ശമ്പള കമ്മീഷനായുള്ള വിജ്ഞാപനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി: റിസപ്ഷൻ മുടങ്ങിയില്ല, വിമാനത്താവളത്തിൽ കുടുങ്ങിയ നവദമ്പതികൾ വീഡിയോ കോൺഫറൻസിലൂടെ പങ്കെടുത്തു
പുകവലിക്കുന്ന ചിത്രം കവർ പേജിൽ; അരുന്ധതി റോയിയുടെ 'മദര്‍ മേരി കംസ് ടു മി'ക്ക് എതിരായ ഹർജി തള്ളി സുപ്രീം കോടതി