
ദില്ലി : കർഷകർക്ക് വിളകളുടെ താങ്ങുവില പ്രഖ്യാപിക്കാത്തതിന് കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുഹൃത്ത് അദാനിയാണെന്ന രൂക്ഷ വിമർശനം ഉയർത്തി മേഘാലയ ഗവർണർ സത്യപാൽ മാലിക്ക്. ഇന്നലെ ഹരിയാനയിൽ നടന്ന പരിപാടിയിൽ വെച്ചാണ് നരേന്ദ്രമോദിയെ വിമർശിച്ച് മേഘാലയ ഗവർണർ പരസ്യമായി രംഗത്തെത്തിയത്. പൊലീസ് വിലക്ക് മറികടന്ന് ദില്ലിയിൽ ഇന്ന് മഹാപഞ്ചായത്ത് നടക്കാനിരിക്കെയാണ് ഗവർണറുടെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്. കർഷകരുടെ സമരം ഇത്തവണ കൂടുതൽ കടുക്കുമെന്നും ആവശ്യങ്ങൾ അംഗീകരിക്കും വരെ കർഷകർ സമരം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കർഷകരുടെ ആവശ്യം ഉന്നയിച്ച തന്നോട് പ്രധാനമന്ത്രി രൂക്ഷമായി പ്രതികരിച്ചെന്ന് മുൻപ് സത്യപാൽ മാലിക് പറഞ്ഞത് ബിജെപിയെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മോദിയെയും അദാനിയെയും വിമർശനമുനയിൽ നിർത്തി മേഘാലയ ഗവർണർ രംഗത്ത് വന്നത്.
കോഴിക്കോട്ട് തെരുവുനായയുടെ കടിയേറ്റ വീട്ടമ്മ വാക്‌സീനെടുത്തിട്ടും മരിച്ചു
അതേ സമയം, സത്യപാൽ മാലിക്കിന്റെ പരാമർശം കോൺഗ്രസ് ആയുധമാക്കുകയാണ്. മോദിയുടെ ഒരു സുഹൃത്ത് മറ്റൊരു സുഹൃത്തിനെ കുറിച്ച് സത്യം പറഞ്ഞുവെന്നാണ് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് പരാമർശത്തോട് നടത്തിയ പ്രതികരണം. താങ്ങുവില ഉറപ്പാക്കൽ നിയമം നടപ്പാക്കുക, രാജ്യത്തെ എല്ലാ കർഷകരെയും കടമുക്തരാക്കുക, ലഖിംപൂരിൽ കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങൾക്ക് നീതീ ഉറപ്പാക്കുക, കേന്ദ്രമന്ത്രി അജയ് മിശ്രയെ പുറത്താക്കുക എന്നതടക്കം ഒമ്പത് വിഷയങ്ങളുയർത്തിയാണ് കർഷകർ ദില്ലിയിൽ ഇന്ന് മഹാപഞ്ചായത്ത് നടത്തുന്നത്. സംയുക്ത കിസാൻ മോര്‍ച്ചയുടെ രാഷ്ട്രീയേതര വിഭാഗമാണ് മഹാപഞ്ചായത്ത് സംഘടിപ്പിക്കുന്നത്. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ പതിനയ്യായിരത്തിലേറെ കർഷകര്‍ ദില്ലിയില്‍ സംഘടിക്കുകയാണ്.
ദില്ലി മദ്യ നയക്കേസ് ; അന്വേഷണം കടുപ്പിക്കുന്നു, സിബിഐക്കു പുറമേ കോർപ്പറേറ്റ് കാര്യ മന്ത്രാലയവും രംഗത്ത്
താങ്ങുവില നിശ്ചയിക്കുകയെന്നതാണ് കര്‍ഷകര്‍ പ്രധാനമായും ഉയർത്തുന്ന ആവശ്യം. കർഷസമരം അവസാനിച്ച് ഒരു വര്‍ഷത്തോട് അടക്കുമ്പോഴും വിളകളുടെ താങ്ങുവിലയില്‍ ഇനിയും തീരുമാനമായിട്ടില്ല. താങ്ങുവില പഠിക്കാന്‍ സർക്കാർ നിയോഗിച്ച സമിതിയോട് പ്രധാനപ്പെട്ട കർഷക സംഘടനകള്‍ അവിശ്വാസം പ്രകടിപ്പിച്ചിരിക്കുകയാണ്. ഒരു വർഷവും നാല് മാസവുമായിരുന്നു കർഷക സമരം നീണ്ടു നിന്നത്. യുപി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സർക്കാർ ഒടുവില്‍ കർഷസമരങ്ങൾ കാരണമായ നിയമങ്ങള്‍ പിൻവലിക്കുകയായിരുന്നു. അന്ന് പ്രധാനമന്ത്രി നേരിട്ട് നടത്തിയ പ്രഖ്യാപനത്തില്‍ വിളകൾക്ക് താങ്ങുവില ഉറപ്പാക്കാനുള്ള ആവശ്യം പഠിക്കാൻ സമിതിയെ നിയോഗിക്കുമെന്നും വിഷയത്തില്‍ പരിഹാരം കണ്ടെത്തുമെന്നും വാഗ്ദാനം ചെയ്തിരുന്നു. കാർഷിക നിയമങ്ങള്‍ പിന്വതലിക്കപ്പെട്ടെങ്കിലും വിളകളുടെ താങ്ങ് വില ഇപ്പോഴും പ്രതിസന്ധിയായി തുടരുകയാണ്. താങ്ങ് വില ചർച്ച ചെയ്യാനുള്ള സമിതിക്ക് പോലും ഇനിയും ചേരാനായിട്ടില്ല. നിലവില്‍ സർക്കാർ സംഘടിപ്പിച്ച എംഎസ്പി സമിതി സംയ്കുത കിസാൻ മോർച്ച ഉൾപ്പെടെ പല കർഷക സംഘടനകളും തള്ളികളഞ്ഞിട്ടുണ്ട്. 26 അംഗ സമിതിയില്‍ വെറും മൂന്ന് അംഗങ്ങളെയാണ് എസ്കെഎം പ്രതിനിധികളായി ഉൾപ്പെടുത്തുന്നത്. അത് ആംഗീകരിക്കില്ലെന്നാണ് സംഘടനകളുടെ നിലപാട്.