രോഗിയുമായി ഇടപെട്ടു; മഹാരാഷ്ട്രയില്‍ മന്ത്രിയും ക്വാറന്റൈനില്‍

By Web TeamFirst Published Apr 13, 2020, 10:48 PM IST
Highlights
ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് എന്‍സിപി നേതാവും മന്ത്രിയുമായ ജിതേന്ദ്ര 14 ദിവസം ക്വാറന്റൈനിലായത്.
 
മുംബൈ: കൊവിഡ് രോഗിയായ പൊലീസ് ഉദ്യോഗസ്ഥനുമായി ഇടപെട്ട ഭവന മന്ത്രി ജിതേന്ദ്ര അവ്ഹാഡ് ക്വാറന്റൈനില്‍. ആദ്യ പരിശോധനാ ഫലം നെഗറ്റീവാണെങ്കിലും മുന്‍കരുതലെന്ന നിലക്ക് ക്വാറന്റൈനില്‍ തുടരുകയാണെന്ന് മന്ത്രി അറിയിച്ചു. 

ധാരാവിയിൽ വീണ്ടും കൊവിഡ് മരണം; നാല് പേർക്ക് കൂടി രോ​ഗം സ്ഥിരീകരിച്ചു

കൊവിഡ് പരിശോധനയില്‍ പോസിറ്റീവായ പൊലീസുകാരന്‍ എന്റെ കൂടെ നിരന്തരം യാത്ര ചെയ്തിരുന്നു. അതുകൊണ്ടാണ് ക്വാറന്റൈനിലായത്. ഈ ലോക്ക്ഡൗണ്‍ കാലത്ത് എനിക്ക് ജനങ്ങളെ മിസ് ചെയ്യുന്നുവെന്നും അവ്ഹാഡ് പറഞ്ഞു. ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് എന്‍സിപി നേതാവും മന്ത്രിയുമായ ജിതേന്ദ്ര 14 ദിവസം ക്വാറന്റൈനിലായത്. ക്വാറന്റൈന്‍ കാലാവധി അവസാനിച്ചാല്‍ ജനസേവനത്തിന് താന്‍ മുന്നിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയില്‍ ആദ്യമായി ക്വാറന്റൈനിലാകുന്ന മന്ത്രിയാണ് ജിതേന്ദ്ര അവ്ഹാഡ്.
 
click me!