'ഇന്ത്യയെ മനസിലാക്കാതെയുള്ള അഭിപ്രായം'; യുഎസ് മതസ്വാതന്ത്ര്യ റിപ്പോര്‍ട്ട് ഏകപക്ഷീയമെന്ന് വിദേശകാര്യമന്ത്രാലയം

By Web TeamFirst Published Jul 2, 2022, 9:57 PM IST
Highlights

പ്രത്യേക ലക്ഷ്യം വെച്ചുള്ള പ്രസ്താവനകള്‍ തെറ്റായ വസ്തുതകളുടെ അടിസ്ഥാനത്തിലാണെന്നും വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി

ദില്ലി: യു എസ് മത സ്വാതന്ത്ര്യ റിപ്പോര്‍ട്ടിനെതിരെ ഇന്ത്യ. യുഎസ് മത സ്വാതന്ത്ര്യ റിപ്പോര്‍ട്ട് ഏകപക്ഷീയമെന്നാണ് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്‍റെ കുറ്റപ്പെടുത്തൽ. ഇന്ത്യയെ മനസ്സിലാക്കാതെയുള്ളതാണ് റിപ്പോർട്ടെന്നും കുറ്റപ്പെടുത്തിയിട്ടുണ്ട്. പ്രത്യേക ലക്ഷ്യം വെച്ചുള്ള പ്രസ്താവനകള്‍ തെറ്റായ വസ്തുതകളുടെ അടിസ്ഥാനത്തിലാണെന്നും വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി അഭിപ്രായപ്പെട്ടു. യു എസ് കമ്മീഷന്‍ ഓണ്‍ ഇന്‍റ‍ർനാഷണല്‍ റിലീജിയസ് ഫ്രീഡത്തിന്‍റെ വിശ്വാസ്യതയെ തന്നെ ബാധിക്കുന്നതാണ് അഭിപ്രായങ്ങളെന്നും അരിന്ദം ബാഗ്ചി പ്രസ്താവനയില്‍ പറഞ്ഞു. വിമർശിക്കുന്നവരെയും മതന്യൂനപക്ഷങ്ങളെയും ഇന്ത്യയില്‍ അടിച്ചമര്‍ത്തുവെന്നത് അടക്കമുളള വിമർശങ്ങള്‍ സംഘടന റിപ്പോർട്ടിൽ ഉന്നയിച്ചിരുന്നു.

എകെജി സെന്റർ ബോംബേറ്: യുഡിഎഫ് തള്ളിപ്പറഞ്ഞില്ല, കെപിസിസി അധ്യക്ഷൻ അക്രമികളെ ന്യായീകരിക്കുന്നു: സിപിഎം

ടീസ്ത സെതൽവാദിൻ്റ അറസ്റ്റ് ;ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ കൗൺസിലിനെതിരെ രൂക്ഷ പ്രതികരണവുമായി ഇന്ത്യ

അതേസമയം ഗുജറാത്ത് കലാപ കേസുമായി ബന്ധപ്പെട്ട ടീസ്ത സെതല്‍വാദിന്‍റെ അറസ്റ്റിനെ അപലപിച്ച യുഎൻ മനുഷ്യാവകാശ കൗണ്‍സില്‍ നടപടിക്കെതിരെ കഴിഞ്ഞ ദിവസം ഇന്ത്യ കടുത്ത പ്രതികരണം രേഖപ്പെടുത്തിയിരുന്നു. ടീസ്തയേയും രണ്ട് മുന്‍ പൊലീസ് ഉദ്യോഗസ്ഥരെയും ഉടന്‍ വിട്ടയക്കണമെന്ന കൗണ്‍സില്‍ പരാമര്‍ശം  അംഗീകരിക്കാനാകില്ല.ഇന്ത്യയുടെ നിയമ വ്യവസ്ഥയിൽ ഇടപെടരുത്.നിയമനടപടികളെ പീഡനമായി ചിത്രീകരിക്കുന്നത് അംഗീകരിക്കില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

അതേസമയം ടീസ്ത  സെതല്‍വാദിന്‍റയും,ആർ.ബി.ശ്രീകുമാറിന്‍റെയും അറസ്റ്റ് അന്താരാഷ്ട്ര തലത്തിലും ചര്‍ച്ചയാകുകയാണ് .ടീസ്തയുടെയും മറ്റുള്ളവരുടെയും അറസ്റ്റും അനുബന്ധ നടപടികളും ആശങ്കയുണ്ടാക്കുന്നുവെന്നും  യുഎൻ മനുഷ്യാവകാശ കൗണ്‍സില്‍ പ്രതികരിച്ചിരുന്നു. ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിന്‍റെ  പേരില്‍ അവരെ പീഡിപ്പിക്കരുതെന്നും എത്രയും വേഗം വിട്ടയക്കണമെന്നും  കൗണ്‍സില്‍ ആവശ്യപ്പെട്ടു. നവംബറില്‍ ചേരുന്ന ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ കൗണ്‍സിലിന്റെ അവലോകന യോഗത്തിലും ഈ വിഷയം ഉന്നയിക്കും. നേരത്തെ കശ്മീർ പുനഃസംഘടന, പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധം തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്രത്തിനെതിരെ യുഎൻ മനുഷ്യാവകാശ കൗണ്‍സില്‍ രൂക്ഷ വിമര്‍ശനമുയര്‍ത്തിയിരുന്നു. പാകിസ്ഥാന്‍റെ നിയന്ത്രണത്തിലാണ് മനുഷ്യാവകാശ കൗണ്‍സിലെന്ന് ഇന്ത്യ തിരിച്ചടിക്കുകയും ചെയ്തു.

click me!