Asianet News MalayalamAsianet News Malayalam

ടീസ്ത സെതൽവാദിൻ്റ അറസ്റ്റ് ;ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ കൗൺസിലിനെതിരെ രൂക്ഷ പ്രതികരണവുമായി ഇന്ത്യ

ഇന്ത്യയുടെ നിയമ വ്യവസ്ഥയിൽ ഇടപെടരുത്.നിയമനടപടികളെ പീഡനമായി ചിത്രീകരിക്കുന്നത് അംഗീകരിക്കില്ലെന്നും വിദേശകാര്യ മന്ത്രാലയം.

India strongly condemn UN human rights council remarks on Teesta arrest
Author
New Delhi, First Published Jun 29, 2022, 2:39 PM IST

ദില്ലി;ഗുജറാത്ത് കലാപ കേസുമായി ബന്ധപ്പെട്ട ടീസ്ത സെതല്‍വാദിന്‍റെ അറസ്റ്റിനെ അപലപിച്ച  യുഎൻ മനുഷ്യാവകാശ കൗണ്‍സില്‍ നടപടിക്കെതിരെ കടുത്ത പ്രതികരണവുമായി ഇന്ത്യ. ടീസ്തയേയും രണ്ട് മുന്‍ പൊലീസ് ഉദ്യോഗസ്ഥരെയും ഉടന്‍ വിട്ടയക്കണമെന്ന കൗണ്‍സില്‍ പരാമര്‍ശം  അംഗീകരിക്കാനാകില്ല.ഇന്ത്യയുടെ നിയമ വ്യവസ്ഥയിൽ ഇടപെടരുത്.നിയമനടപടികളെ പീഡനമായി ചിത്രീകരിക്കുന്നത് അംഗീകരിക്കില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

 

ടീസ്ത  സെതല്‍വാദിന്‍റയും,ആർ.ബി.ശ്രീകുമാറിന്‍റെയും അറസ്റ്റ് അന്താരാഷ്ട്ര തലത്തിലും ചര്‍ച്ചയാകുകയാണ് .ടീസ്തയുടെയും മറ്റുള്ളവരുടെയും അറസ്റ്റും അനുബന്ധ നടപടികളും ആശങ്കയുണ്ടാക്കുന്നുവെന്നും  യുഎൻ മനുഷ്യാവകാശ കൗണ്‍സില്‍ പ്രതികരിച്ചിരുന്നു. ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിന്‍റെ  പേരില്‍ അവരെ പീഡിപ്പിക്കരുതെന്നും എത്രയും വേഗം വിട്ടയക്കണമെന്നും  കൗണ്‍സില്‍ ആവശ്യപ്പെട്ടു. നവംബറില്‍ ചേരുന്ന ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ കൗണ്‍സിലിന്റെ അവലോകന യോഗത്തിലും ഈ വിഷയം ഉന്നയിക്കും. 

നേരത്തെ കശ്മീർ പുനഃസംഘടന, പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധം തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്രത്തിനെതിരെ യുഎൻ മനുഷ്യാവകാശ കൗണ്‍സില്‍ രൂക്ഷ വിമര്‍ശനമുയര്‍ത്തിയിരുന്നു. പാകിസ്ഥാന്‍റെ നിയന്ത്രണത്തിലാണ് മനുഷ്യാവകാശ കൗണ്‍സിലെന്ന് ഇന്ത്യ തിരിച്ചടിക്കുകയും ചെയ്തു. 

തീസ്ത സെതല്‍വാദിനെതിരായ കേസ്; അന്വേഷണ നേതൃത്വം മലയാളി ഉദ്യോഗസ്ഥന്

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ടീസ്റ്റ സെതൽവാദ്   അടക്കമുള്ളവർക്കെതിരായ കേസ് അന്വേഷിക്കുക മലയാളി ഐപിഎസ് ഉദ്യോഗസ്ഥൻ. ഗുജറാത്ത് എടിഎസ് ഡിഐജി ദീപൻ ഭദ്രന്‍റെ നേതൃത്വത്തിലാണ് നാലംഗസംഘം കേസ് അന്വേഷിക്കുക. തീവ്രവാദ വിരുധ സേനയാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുന്നത്. ഗുജറാത്ത് കലാപക്കേസുമായി ബന്ധപ്പെട്ട് നരേന്ദ്രമോദി അടക്കമുള്ളവർക്കെതിരായി വ്യാജ ആരോപണങ്ങളുന്നയിച്ചെന്നാണ് ടീസ്റ്റ സെതൽവാദ്, മുൻ ഐപിഎസ് ഉദ്യോഗസ്ഥരായ സഞ്ജീവ് ഭട്ട്, ആർബി ശ്രീകുമാർ എന്നിവർക്കെതിരായ കേസ്. അഹമ്മദാബാദ് ക്രൈംബ്രാഞ്ച് എടുത്ത കേസാണ് തീവ്രവാദ വിരുധ സേനയ്ക്ക് കൈമാറുന്നത്. 

ഗുജറാത്ത് കലാപം: കോടതി വിധിയിൽ സന്തോഷമെന്ന് ശ്രീധരൻപിള്ള

ഗുജറാത്ത് കലാപക്കേസുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയിൽ സന്തോഷമുണ്ടെന്ന് ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള. കലാപമുണ്ടായപ്പോൾ അതിനെ അടിച്ചമർത്താനാണ് അന്നത്തെ സർക്കാർ ശ്രമിച്ചത്. എന്നാൽ ചിലർ ഇക്കാര്യത്തിൽ അപവാദ പ്രചാരണങ്ങൾ നടത്തി. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റിലായവർ ഇതിൻ്റെ പേരിൽ പണം പിരിച്ചെന്നും ശ്രീധരൻ പിള്ള ആരോപിച്ചു. 

ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോൾ നരേന്ദ്രമോദിയേയും ഏജൻസികൾ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. എന്നാൽ അദ്ദേഹം അതിനോട് സഹകരിച്ചിരുന്നുവെന്നും രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ശ്രീധരൻപിള്ള പറഞ്ഞു. സത്യം പുറത്തു വരിക എന്നതാണ് ആത്യന്തിക ലക്ഷ്യമെന്നും ശ്രീധരൻ പിള്ള കൂട്ടിച്ചേർത്തു

'ഗുജറാത്ത് കലാപക്കേസിലെ വിധി സര്‍ക്കാര്‍ രാഷ്ട്രീയ ആയുധമാക്കുന്നു', കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്

Follow Us:
Download App:
  • android
  • ios