വ്യാജ വാർത്തകൾ തടയണം, അക്രമം തടയണം: സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്

By Web TeamFirst Published Dec 16, 2019, 5:37 PM IST
Highlights

ക്രമസമാധാനം നിലനിർത്താനും പൊതുമുതൽ സംരക്ഷിക്കാനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനാണ് കേന്ദ്ര നിർദ്ദേശം.

ദില്ലി: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിൽ സംസ്ഥാനങ്ങൾക്ക് നിർദ്ദേശവുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പ് വരുത്തണമെന്നും ക്രമസമാധാനം നിലനിർത്താനുള്ള നടപടികൾ സ്വീകരിക്കണമെന്നുമാണ് നിർദ്ദേശം. വ്യാജ വാർത്തകൾ തടയണമെന്നും എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകിയെന്നാണ് റിപ്പോർട്ട്. 

MHA sources: MHA has issued an advisory to States&UTs, in view of incidences of violence&damage to public property being reported from some parts of the country, it's imperative all required measures be taken to contain violence,ensure protection of life & safety of citizens.

— ANI (@ANI)

ക്രമസമാധാനം നിലനിർത്താനും പൊതുമുതൽ സംരക്ഷിക്കാനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. 

MHA sources:State govts&UT administrations requested to take requisite precautionary measures to maintain law&order,peace&public tranquility. They have also been requested to take action against circulation of fake news &rumours on social media having potential to incite violence

— ANI (@ANI)
click me!