
ദില്ലി: ദില്ലി സര്‍വ്വകലാശാലയിലെ താല്‍ക്കാലിക അധ്യാപകര്‍ക്ക് ജോലി നഷ്ടപ്പെടില്ലെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്‍റെ ഉറപ്പ്.
സര്‍വ്വകലാശാലയിലെ അധ്യാപകരുടെ സമരത്തെത്തുടര്‍ന്നാണ് നടപടി.
ഇന്ന് അധ്യാപക സംഘടനയും മാനവവിഭവശേഷി മന്ത്രാലയവും തമ്മിൽ നടന്ന ചർച്ചയിലാണ് തീരുമാനമായത്. ജോലിയിൽ നിന്ന് നീക്കുന്ന കാര്യം സംബന്ധിച്ച് പുറത്തിറക്കിയ സർക്കുലറിൽ മാറ്റം വരുത്തുമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. താൽക്കാലിക അധ്യാപകരുടെ ജോലി നഷ്ടപ്പെടുന്ന തരത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam