മദ്യലഹരിയിൽ കെട്ടിടത്തിന്റെ മൂന്നാംനിലയിൽനിന്ന് ചാടി; അത്‍ഭുതകരമായി രക്ഷപ്പെട്ട് കമിതാക്കൾ

By Web TeamFirst Published Dec 5, 2019, 6:15 PM IST
Highlights

അതേസമയം കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിയെന്ന് സമ്മതിക്കാന്‍ ഇരുവരും തയ്യാറായിട്ടില്ല. സ്കൂട്ടറിൽനിന്ന് വീണാണ് തനിക്ക് പരിക്കുപറ്റിയതെന്നായിരുന്നു യുവതി പൊലീസിനോട് പറഞ്ഞിരുന്നത്. 

ജയ്പൂർ: മദ്യലഹരിയിൽ കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയിൽനിന്ന് താഴേക്ക് ചാടിയ കമിതാക്കൾ അത്‍ഭുതകരമായി രക്ഷപ്പെട്ടു. രാജസ്ഥാനിലെ ജോദ്‌വാരയിൽ ബുധനാഴ്ചയാണ് സംഭവം. 20 വയസ്സ് പ്രായമുള്ള കമിതാക്കളാണ് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിയത്. നിസാരപരിക്കുകളോടെ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അമിതമായി മദ്യപിച്ചതിന് ശേഷമാണ് കമിതാക്കൾ കെട്ടിടത്തിന് മുകളിൽനിന്ന് ചാടിയത്. വീഴ്ചയിൽ യുവാവിന്റെ കാലിനും യുവതിയുടെ നടുവിനും പരിക്കുകളുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് വരെ ഇരുവരും മദ്യലഹരിയിൽനിന്ന് മോചനംനേടിയിരുന്നില്ലെന്നും ജോദ്‌വാര പൊലീസ് പറ‍‍ഞ്ഞു. അതേസമയം കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിയെന്ന് സമ്മതിക്കാന്‍ ഇരുവരും തയ്യാറായിട്ടില്ല. സ്കൂട്ടറിൽനിന്ന് വീണാണ് തനിക്ക് പരിക്കുപറ്റിയതെന്നായിരുന്നു യുവതി പൊലീസിനോട് പറഞ്ഞിരുന്നത്.

കെട്ടിടത്തിന് മുകളിൽനിന്ന് ഇരുവരും ചാടാനുള്ള കാരണം വ്യക്തമല്ല. സംഭവം നടന്ന് രാത്രി ആയിട്ടും ഇരുവരെയും അന്വേഷിച്ച് കുടുംബാ​ഗങ്ങളാരും എത്തിയിരുന്നില്ല. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. 

click me!