Alwar Rape : രാജസ്ഥാനിൽ ഭിന്നശേഷിക്കാരിയായ കുട്ടി കൂട്ട ബലാത്സംഗത്തിനിരയായി; പ്രതിഷേധം

By Web TeamFirst Published Jan 13, 2022, 12:28 PM IST
Highlights

സംഭവം നടന്ന് ഒരു ദിവസം കഴിഞ്ഞിട്ടും കുറ്റവാളികളെ കണ്ടെത്താത്തതിൽ രാജസ്ഥാൻ സർക്കാരിനെ വിമർശിച്ച് ബിജെപി രംഗത്തെത്തി. കോൺഗ്രസ് നേതാക്കൾ  പ്രതികരണം നടത്താത്തതിനെ ബിജെപി വക്താവ് ഷെഹ്സാദ് പുനെവാലെ വിമർശിച്ചു.  

ദില്ലി: രാജസ്ഥാനിലെ (Rajasthan) അൽവാറിൽ (Alwar)  പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരി കൂട്ട ബലാത്സംഗത്തിനിരയായ സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. സംഭവം നടന്ന് ഒരു ദിവസം കഴിഞ്ഞിട്ടും കുറ്റവാളികളെ കണ്ടെത്താത്തതിൽ രാജസ്ഥാൻ സർക്കാരിനെ വിമർശിച്ച് ബിജെപി (BJP) രംഗത്തെത്തി. കോൺഗ്രസ് (Congress)  നേതാക്കൾ  പ്രതികരണം നടത്താത്തതിനെ ബിജെപി വക്താവ് ഷെഹ്സാദ് പുനെവാലെ വിമർശിച്ചു.  

സംഭവം നടന്നത് ഉത്തർപ്രദേശിലായിരുന്നെങ്കിൽ പ്രിയങ്ക ഗാന്ധി ഇതിനോടകം പ്രതിഷേധമുയർത്തുമായിരുന്നു, എന്നാൽ ഇപ്പോൾ നിശബ്ദയാണെന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്. കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായി പൊലീസ് വ്യക്തമാക്കി. അതേസമയം  പെൺകുട്ടിക്ക് രാജസ്ഥാൻ സർക്കാർ അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. ജയ്പൂറിലെ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുകയാണ് പെൺകുട്ടി. 

 

A specially-abled minor girl was found in an abandoned condition on the Tijara flyover in Alwar, Rajasthan. The girl was admitted to the hospital where it was found that there has been a lot of bleeding from her private part. Police are probing the matter: SP Tejaswani Gautam pic.twitter.com/gP4NUqlmst

— Gulistan News (@GulistanNewsTV)
click me!