
ബെംഗളൂരു: ബെംഗളൂരുവിൽ പെണ്‍കുട്ടിയുടെ മൃതദേഹം സ്യൂട്ട് കേസിൽ കണ്ടെത്തിയ സംഭവത്തിൽ എല്ലാ പ്രതികളും പിടിയിൽ. ബിഹാർ സ്വദേശികളാണ് പിടിയിലായത്. ഏഴ് പേരെ പിടികൂടിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ബെംഗളുരു സൂര്യനഗർ പൊലീസ് ബിഹാറിലെത്തി പ്രതികളെ പിടികൂടുകയായിരുന്നു.
ബെംഗളൂരുവിലെ ചന്ദാപുര റെയിൽവേ പാലത്തിന് കീഴെ നീല സ്യൂട്ട് കേസിനുള്ളിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മെയ് 21-നായിരുന്നു സംഭവം. ട്രെയിനിൽ നിന്ന് വലിച്ചെറിഞ്ഞ നിലയിലായിരുന്നു സ്യൂട്ട് കേസ്. സ്യൂട്ട് കേസിൽ നിന്ന് മറ്റ് തെളിവുകളൊന്നും ലഭിച്ചില്ല. ബിഹാർ സ്വദേശിനിയായ 17-കാരിയാണ് മരിച്ചതെന്ന് പിന്നീട് തിരിച്ചറിഞ്ഞു.
പ്രതികൾ ബിഹാറിലെ നവാദ ജില്ലയിൽ നിന്നുള്ളവരാണ്. ഇവരുടെ പേരുവിവരം പൊലീസ് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. വേറെ എവിടെയോ വച്ച് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം സ്യൂട്ട്കേസിലാക്കി ട്രെയിനിൽ കയറ്റിക്കൊണ്ട് വന്ന് എറിയുകയായിരുന്നുവെന്ന് ബെംഗളൂരു റൂറൽ എസ് പി സി കെ ബാബ പറഞ്ഞു. എന്തിനാണ് ഇവർ പെണ്‍കുട്ടിയെ കൊന്നതെന്ന് കണ്ടെത്താൻ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. പ്രതികളെ ബെംഗളൂരുവിലേക്ക് കൊണ്ടുവരുമെന്ന് പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam