ന്യൂനപക്ഷ നിർണ്ണയം സംസ്ഥാന അടിസ്ഥാനത്തിൽ; സുപ്രീംകോടതിയുടെ നിർണ്ണായക വിലയിരുത്തൽ

Published : Jul 19, 2022, 01:24 PM ISTUpdated : Jul 19, 2022, 01:35 PM IST
ന്യൂനപക്ഷ നിർണ്ണയം സംസ്ഥാന അടിസ്ഥാനത്തിൽ; സുപ്രീംകോടതിയുടെ നിർണ്ണായക വിലയിരുത്തൽ

Synopsis

ഒരു സംസ്ഥാനത്തെ ഭൂരിപക്ഷത്തിന് ന്യൂനപക്ഷ അവകാശങ്ങൾ നൽകാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു

ദില്ലി: മത,ഭാഷ ന്യൂനപക്ഷങ്ങളുടെ നിർണ്ണയം സംസ്ഥാന അടിസ്ഥാനത്തിലായിരിക്കണം എന്ന സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി. ഒരു സംസ്ഥാനത്തെ ഭൂരിപക്ഷമായ സമുദായത്തിന്  ദേശീയ കണക്കുകളുടെ പേരിൽ മാത്രം ന്യൂനപക്ഷങ്ങളുടെ അവകാശം നൽകാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. ഹിന്ദുക്കളെ ചില സംസ്ഥാനങ്ങളിൽ ന്യൂനപക്ഷമായി കണക്കാക്കണം എന്ന ഹർജിയിലാണ് കോടതിയുടെ പരാമർശം.

ഇന്ത്യയിലെ ആറു സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലും ഹിന്ദുക്കൾ ന്യൂനപക്ഷമാണെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിലാണ് കോടതിയുടെ ഈ നിരീക്ഷണം. ഹിന്ദുക്കൾ ന്യൂനപക്ഷമായ ഇടങ്ങളിൽ അവരെ ന്യൂനപക്ഷമായി കണക്കാക്കണം എന്നാണ് ഹർജിയിലെ ആവശ്യം. ഇക്കാര്യത്തിൽ കണക്കുകൾ നൽകാനാണ് ഹർജിക്കാരോട് കോടതി നിർദ്ദേശിച്ചത്. മേഘാലയ, മിസോറാം, അരുണാചൽ പ്രദേശ്, മണിപ്പൂർ, നാഗാചാൻജ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലും ലക്ഷദ്വീപ് ലഡാക്ക് ജമ്മുകശ്മീർ എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലും ഹിന്ദുക്കൾ ന്യൂനപക്ഷമാണെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടിയത്. 

ഇത്രയും സംസ്ഥാനങ്ങളിൽ ന്യൂനപക്ഷമായിട്ടും ദേശീയ പട്ടികയിൽ ഹിന്ദുക്കളെ കൂടി ഉൾപ്പെടുത്താൻ കേന്ദ്രം തയ്യാറാകുന്നില്ലെന്നും ഹർജിയിലുണ്ട്. കേസ് കേട്ട ജസ്റ്റിസ് യുയു ലളിത് അദ്ധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് സംസ്ഥാന അടിസ്ഥാനത്തിൽ വേണം ന്യൂനപക്ഷങ്ങളെ നിർണ്ണയിക്കേണ്ടത് എന്ന നിരീക്ഷണം നടത്തിയത്. നാഗാലാൻഡിലും മിസോറാമിലും ക്രിസ്ത്യൻ വിഭാഗത്തിലുള്ളവരാണ് ഭൂരിപക്ഷം. 

അതുകൊണ്ട് ഈ സംസ്ഥാനങ്ങളിലെ ക്രൈസ്തവ സ്ഥാപനങ്ങൾക്ക് ന്യൂനപക്ഷ പദവി അവകാശപ്പെടാൻ കഴിയില്ലെന്ന് കോടതി വാക്കാൽ പറഞ്ഞു. പഞ്ചാബിൽ സിഖ് വിഭാഗം ന്യൂനപക്ഷ അവകാശം വേണമെന്ന് വാദിച്ചാൽ അംഗീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു. എത്ര ശതമാനം വരെ ജനസംഖ്യ ഉണ്ടെങ്കിൽ ന്യൂനപക്ഷമായി കണക്കാക്കാം എന്നതുൾപ്പടെയുള്ള വിഷയങ്ങൾ കേസിൽ ഉയർന്നു വരാനാണ് സാധ്യത.

Read Also : ഭിന്നശേഷിക്കാർക്ക് സർവ്വീസിലെ സ്ഥാനക്കയറ്റ സംവരണം; സർക്കാർ സുപ്രീംകോടതി ഉത്തരവ് പാലിച്ചില്ലെന്ന് പരാതി

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അസമിൽ വീണ്ടും സംഘർഷം; രണ്ട് പേർ കൊല്ലപ്പെട്ടു, 58 പൊലീസുകാർക്ക് പരിക്ക്
ട്രാക്കിൽ വന്യമൃ​ഗങ്ങൾ അപകടത്തിലാകുന്ന സംഭവം; എഐ സാങ്കേതിക വിദ്യ ഉപയോ​ഗപ്പെടുത്താൻ റെയിൽവേ