വാരണാസിയില്‍ കാണാതായ കൊവിഡ് രോഗിയുടെ മൃതദേഹം അഴുക്കുചാലില്‍; ആശുപത്രിക്കെതിരെ മകന്‍

By Web TeamFirst Published Aug 25, 2020, 11:07 AM IST
Highlights

രാഴ്ച മുന്‍പാണ് അപകടത്തില്‍ പരിക്കേറ്റ് ഇയാളെ വാരണാസിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് നടത്തിയ പരിശോധനയില്‍ ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ആശുപത്രിയില്‍ നിന്നും ഇയാളുടെ കിഡ്നി എടുത്തശേഷം മൃതദേഹം അഴുക്കുചാലില്‍ തള്ളിയെന്ന് ആരോപിച്ച് മരിച്ചയാളുടെ ബന്ധുക്കള്‍ പ്രതിഷേധമുയര്‍ത്തി. 

വാരണാസി: കാണാതായ കൊവിഡ് രോഗിയുടെ മൃതദേഹം അഴുക്കുചാലില്‍ കണ്ടെത്തി, ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി മകന്‍. വാരണാസിയിലെ ആശുപത്രിയില്‍ നിന്ന് കാണാതായ കൊവിഡ് രോഗിയുടെ മൃതദേഹം ഒരു ദിവസത്തിന് ശേഷം അഴുക്കുചാലില്‍ കണ്ടെത്തി. വാരണാസിയിലെ ബിഎച്ച് യു കൊവിഡ് ഹോസ്പിറ്റലില്‍ നിന്നാണ് രോഗിയെ കാണാതായത്. 

രോഗിയുടെ കിഡ്നി മോഷണം നടത്തിയ ശേഷം ആശുപത്രി അധികൃതര്‍ മൃതദേഹം അഴുക്കുചാലില് തള്ളിയെന്നാണ് രോഗിയുടെ മകന്‍റെ ആരോപണം. ഒരാഴ്ച മുന്‍പാണ് അപകടത്തില്‍ പരിക്കേറ്റ് ഇയാളെ വാരണാസിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് നടത്തിയ പരിശോധനയില്‍ ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ആശുപത്രിയില്‍ നിന്നും ഇയാളുടെ കിഡ്നി എടുത്തശേഷം മൃതദേഹം അഴുക്കുചാലില്‍ തള്ളിയെന്ന് ആരോപിച്ച് മരിച്ചയാളുടെ ബന്ധുക്കള്‍ പ്രതിഷേധമുയര്‍ത്തിയെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.. 

ഇതിന് പിന്നാലെയാണ് ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി കോവിഡ് ആശുപത്രിയുടെ ഐസൊലേഷന്‍ വാര്ഡിലേക്ക് മാറ്റുകയായിരുന്നു. രോഗിയെ ഞായറാഴ്ച വൈകുന്നേരം മുതല്‍ കാണാതാവുകയായിരുന്നുവെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ആശുപത്രിയില്‍ നിന്ന് വിവരം ലഭിച്ചതിന് പിന്നാലെ വീട്ടുകാര്‍ ലങ്ക പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. രോഗിക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമായി പുരോഗമിക്കുന്നതിന് ഇടയിലാണ് ഇയാളുടെ മൃതദേഹം ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിക്ക് സമീപമുള്ള അഴുക്കുചാലില്‍ കണ്ടെത്തിയത്. 

click me!