
പുതുച്ചേരി: പുതുച്ചേരിയിൽ രണ്ടു ദിവസം മുമ്പ് കാണാതായ പെൺകുട്ടിയുടെ മൃതദേഹം നഗരത്തിലെ അഴുക്കുചാലിൽ നിന്ന് കണ്ടെത്തി. കൈയും കാലും കെട്ടിയ നിലയിലായിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹം. സംഭവത്തിൽ നാലു പേർ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. പ്രായപൂർത്തിയാകാത്തവർ അടക്കം 4 പേരാണ് കസ്റ്റഡിയിലുള്ളത്. അതേസമയം, സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.
ബലാത്സംഗം ചെയ്തശേഷം പെൺകുട്ടിയെ കൊലപ്പെടുത്തിയെന്നാണ് സംശയം ഉയരുന്നത്. ശനിയാഴ്ചയാണ് കുട്ടിയെ കാണാതായത്. കളിക്കാൻ പോയ കുട്ടി പിന്നീട് തിരിച്ചുവന്നില്ല. തുടർന്ന് അന്വേഷിച്ച് വരുന്നതിനിടയിലാണ് ഓടയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ വിശദമായി പറയാനാവൂ എന്നാണ് പൊലീസ് പറയുന്നത്. പ്രൈമറി ഹെൽത്ത് സെൻ്ററിലെ ഡ്രൈവറുടെ മകളാണ് കൊല്ലപ്പെട്ട അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി. കളിക്കാൻ പോയ പെൺകുട്ടിയെ ശനിയാഴ്ച കാണാതാവുകയും മാതാപിതാക്കളും നാട്ടുകാരും മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ മുതിയാൽപേട്ട പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി പൊലീസ് സംഘങ്ങൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. സമീപത്തെ ഒരു സിസിടിവി ക്യാമറ ദൃശ്യങ്ങളിൽ പെൺകുട്ടിയുടെ ദൃശ്യങ്ങൾ കാണാൻ കഴിഞ്ഞിരുന്നു. ഉച്ചയ്ക്ക് റോഡിൽ കളിയ്ക്കുന്ന പെൺകുട്ടിയുടെ ദൃശ്യങ്ങളാണ് അവസാനമായി കണ്ടത്.
അതേസമയം, സംഭവത്തിൽ കുടുംബത്തിന്റേയും നാട്ടുകാരുടേയും പ്രതിഷേധം ശക്തമാവുകയാണ്. കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുറവിളി ശക്തമായി. ഈ ആവശ്യം ഉന്നയിച്ച് മുൻ എംഎൽഎ വൈയാപുരി മണികണ്ഠൻ മുഖ്യമന്ത്രി എൻ രംഗസാമിക്ക് നിവേദനം നൽകിയിട്ടുണ്ട്.
ക്യാബിനിനുള്ളിൽ പുകമണം, പരിശോധനയിൽ ശുചിമുറിയിൽ ബീഡിയുമായി 42കാരൻ, അറസ്റ്റ്
https://www.youtube.com/watch?v=Ko18SgceYX8
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam