
കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊൽക്കത്തയിൽ എത്താനിരിക്കവേ ബംഗാളിൽ അപ്രതീക്ഷിത നീക്കമുണ്ടാവുമെന്ന് സൂചന. ഇന്ന് വലിയ പ്രഖ്യാപനം ഉണ്ടാകുമെന്ന് തൃണമൂൽ കോൺഗ്രസ് അറിയിച്ചതിന് പിന്നാലെയാണ് അഭ്യൂഹങ്ങൾ ശക്തമായത്. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഇന്ന് വലിയ പ്രഖ്യാപനമുണ്ടാവുമെന്ന് അറിയിപ്പുണ്ടായത്. അതേസമയം, പ്രഖ്യാപനം എന്താണ് എന്നത് സംബന്ധിച്ച സൂചന തൃണമൂൽ കോൺഗ്രസ് പുറത്തുവിട്ടിട്ടില്ല. ഇന്ത്യ സഖ്യവുമായി ഇടഞ്ഞ് നില്‍ക്കുന്ന മമത ബിജെപിയുമായി കൈകോര്‍ക്കുമോ എന്നതും ശക്തമാണ്.
അതിനിടെ, ഇന്ന് കൊൽക്കത്തയിലെത്തുന്ന മോദി നാളെ നടക്കുന്ന മഹിളാ മോർച്ച പരിപാരിയിൽ പങ്കെടുത്ത് സംസാരിക്കും. നേരത്തെ, ബംഗാളിലെത്തിയ മോദി മമതയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. എന്നാൽ കൂടിക്കാഴ്ച്ചയിൽ രാഷ്ട്രീയം സംസാര വിഷയമായില്ലെന്നായിരുന്നു മമതയുടെ പ്രതികരണം.ബംഗാളിൽ സ്ത്രീ കേന്ദ്രീകൃത രാഷ്ട്രീയ ലക്ഷ്യമാണഅ ബിജെപി ഉന്നമിടുന്നതെന്നും സൂചനയുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് മമതയുടെ രാഷ്ട്രീയ പ്രഖ്യാപനവും മോദിയുടെ വരവും തമ്മിൽ ബന്ധമുണ്ടോയെന്ന സാധ്യത ശക്തിപ്പെടുന്നത്.
അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങൾ ഇത്തരത്തിൽ സംഭവിക്കുന്നതിനിടെ ലോക്സഭ തെരഞ്ഞെടുപ്പില്‍ വലിയ വിജയം ലക്ഷ്യമിട്ട് ഇന്ത്യ സഖ്യത്തിന്‍റെ ആദ്യ സംയുക്ത റാലി ബിഹാറിലെ പാറ്റ്നയില്‍ നടന്നിരുന്നു. രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുൻ ഖര്‍ഗെ, തേജസ്വി യാദവ്, അഖിലേഷ് യാദവ്, സീതാറാം യെച്ചൂരി, ലാലു പ്രസാദ് യാദവ് തുടങ്ങിയ പ്രതിപക്ഷ നേതാക്കളാണ് റാലിയിൽ പങ്കെടുത്തത്. യുപിയിൽ 80 ഉം ബിഹാറിൽ 40 ഉം സീറ്റുകൾ നേടിയാൽ രാജ്യത്തെ രക്ഷിക്കാനാകുമെന് അഖിലേഷ് യാദവ് പറഞ്ഞു. ബിഹാറിൽ നിന്ന് തുടങ്ങുന്ന ഈ കൊടുംങ്കാറ്റ് രാജ്യം മുഴുവൻ വീശിയടിക്കട്ടെയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇത് വെറുപ്പിന്‍റെ രാജ്യമായിരുന്നില്ല. ഇവിടെ എങ്ങനെ വെറുപ്പ് ഉണ്ടായി? ഇന്ത്യയിലെ കർഷകരോടും, വ്യാപാരികളോടും സർക്കാർ ചെയ്യുന്നതെന്താണ്? 40 വർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് ഇന്ന് രാജ്യം നേരിടുന്നതെന്നും രാഹുൽ പറഞ്ഞു. നിതീഷ് കുമാർ ഇന്ത്യ സഖ്യം വിട്ടതിന് ശേഷം ഇന്ത്യ സഖ്യത്തിൽ നിന്ന് അകലം പാലിക്കുന്ന പ്രമുഖ നേതാവ് കൂടിയാണ് മമത. മോദിയുമായുള്ള ചര്‍ച്ചയുടെ പശ്ചാത്തലത്തിലാണ് മമത ഇന്ത്യ സഖ്യം വിടുമോ എന്ന അഭ്യൂഹം ശക്തിപ്പെടുന്നത്.
ഫേയ്സ്ബുക്കും ഇന്‍സ്റ്റഗ്രാമും നിശ്ചലമായത് ഒന്നര മണിക്കൂര്‍, കാരണമെന്ത്? ഖേദം അറിയിച്ച് മെറ്റ
https://www.youtube.com/watch?v=Ko18SgceYX8
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam