ആശുപത്രിയിൽ നിന്നും കാണാതായ പെൺകുട്ടിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി; അസ്വഭാവികമെന്ന് പൊലീസ്

Published : Mar 13, 2019, 12:33 PM IST
ആശുപത്രിയിൽ നിന്നും കാണാതായ പെൺകുട്ടിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി; അസ്വഭാവികമെന്ന് പൊലീസ്

Synopsis

കഴിഞ്ഞ ആഴ്ചയാണ് കോട്ടയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ​രഹനയെ കാണാതായത്.  

ജയ്പൂർ: ആശുപത്രിയിൽ നിന്നും കാണാതായ പെൺകുട്ടിയുടെ മൃതദേഹം പുഴയിൽ നിന്നും കണ്ടെത്തി. രാ​ജ​സ്ഥാ​നിലെ കോ​ട്ട​യി​ലാ​ണ് സം​ഭ​വം. രഹന(18) എന്ന പെൺകുട്ടിയുടെ മൃതദേഹമാണ് ചമ്പൽ പുഴയിൽ നിന്നും കണ്ടെത്തിയത്. കഴിഞ്ഞ ആഴ്ചയാണ് കോട്ടയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ​രഹനയെ കാണാതായത്.

മുനിസിപ്പാലിറ്റി ജീവനക്കാരാണ് രഹനയുടെ മൃതദേഹം പുഴയിൽ ഒഴുകി നടക്കുന്ന നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. രഹനയെ കാണാതായതിനെ തുടർന്ന് കുടുംബം നയാപുര പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം പുരോ​ഗമിക്കവേയാണ് മൃതദേഹം കണ്ടെത്തിയത്.

സംഭവത്തിൽ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറുമെന്ന് പൊലീസ് അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ചില ഭാഗങ്ങള്‍ ഏകദൈവ വിശ്വാസത്തിന് എതിര്'; വന്ദേ മാതരം നിർബന്ധമാക്കിയ കേന്ദ്ര തീരുമാനത്തിനെതിരെ ജംഇയ്യത്ത് ഉലമെ ഹിന്ദ്
'നിങ്ങൾ ബിജെപിയുടെ മുഴുവൻ സമയ തൊഴിലാളികളല്ല, കുറച്ചെങ്കിലും വസ്തുനിഷ്ഠമായി ജോലി ചെയ്യാൻ ശ്രമിക്കൂ'; മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി രാഹുൽ