ഡിഎംകെ സ്ഥാനാർത്ഥിക്കൊപ്പം മോർണിം​ഗ് വാക്ക് നടത്തി എം കെ സ്റ്റാലിൻ; വിജയ് നാളെ മണ്ഡലത്തിൽ പത്രിക നൽകും

Published : Apr 01, 2026, 12:03 PM IST
mk stalin

Synopsis

തിരുച്ചിറപ്പള്ളിയിലെ പൊതുയോഗത്തിൽ ഇറുദയരാജ്, ന്യൂനപക്ഷക്ഷേമത്തിനായി എന്തും ചെയ്യുന്ന നേതാവാണെന്നും സ്റ്റാലിൻ പ്രശംസിച്ചു. ക്രിസ്ത്യൻ സംഘടനാ നേതാവ് കൂടിയായ ഇറുദയരാജ് ആണ് തിരുച്ചിറപ്പള്ളി ഈസ്റ്റിൽ സിറ്റിംഗ് എംഎൽഎ.

ചെന്നൈ: ടിവികെ അധ്യക്ഷൻ വിജയ് മത്സരിക്കുന്ന രണ്ടാമത്തെ മണ്ഡലമായ തിരുച്ചിറപ്പള്ളി ഈസ്റ്റിൽ എം.കെ.സ്റ്റാലിന്റെ സർപ്രൈസ് മോണിംഗ് വോക്ക്. ഡിഎംകെ സ്ഥാനാർത്ഥി ഇനിഗോ ഇറുദയരാജിനൊപ്പം ആയിരുന്നു പ്രഭാതനടത്തം. ഗാന്ധിനഗർ മാർക്കറ്റിലെ ടീ ഷോപ്പിൽ നിന്ന് ചായ കുടിച്ച സ്റ്റാലിൻ നാട്ടുകാരുമായി സംസാരിക്കുകയും ചെയ്തു. നാളെ മണ്ഡലത്തിൽ വിജയ് പത്രിക നൽകാനിരിക്കെ ആണ് സ്റ്റാലിന്ർറെ അപ്രതീക്ഷിത നീക്കം. തിരുച്ചിറപ്പള്ളിയിലെ പൊതുയോഗത്തിൽ ഇറുദയരാജ്, ന്യൂനപക്ഷക്ഷേമത്തിനായി എന്തും ചെയ്യുന്ന നേതാവാണെന്നും സ്റ്റാലിൻ പ്രശംസിച്ചു. ക്രിസ്ത്യൻ സംഘടനാ നേതാവ് കൂടിയായ ഇറുദയരാജ് ആണ് തിരുച്ചിറപ്പള്ളി ഈസ്റ്റിൽ സിറ്റിംഗ് എംഎൽഎ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആ​ഗോള രം​ഗത്ത് ഇന്ധന വില കുത്തനെ ഉയരുമ്പോഴും , ഇന്ത്യയിലെ എണ്ണ കമ്പനികൾ വലിയ നഷ്ടം നേരിട്ട് വില പിടിച്ചുനിർന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍,
എഫ്സിആർഎ ബില്ല് മാറ്റിയതിന് പിന്നിൽ ബിജെപി കേരള ഘടകത്തിന്റെ സമ്മർദവും; മോദിയുമായും അമിത് ഷായുമായും സംസാരിച്ച് രാജീവ് ചന്ദ്രശേഖർ