​ഗർഭിണിയെ ചുമന്ന് എംഎൽഎയും സംഘവും നടന്നത് ആറ് കിലോമീറ്റർ

Web Desk   | Asianet News
Published : Feb 11, 2020, 12:01 PM IST
​ഗർഭിണിയെ ചുമന്ന് എംഎൽഎയും സംഘവും നടന്നത് ആറ് കിലോമീറ്റർ

Synopsis

യുവതിയെ ആശുപത്രിയിലെത്തിക്കുന്നതിന് ആംബുലന്‍സ് വിളിച്ചെങ്കിലും ആ ഗ്രാമത്തിലേക്ക് എത്താന്‍ ആംബുലന്‍സ് എത്താന്‍ കഴിയുമായിരുന്നില്ല. ​ഗതാ​ഗത യോ​ഗ്യമായ റോഡ് ഇല്ലാത്തതിനാൽ അവിടെയ്ക്ക് വാഹനങ്ങൾക്ക് എത്താൻ സാധിക്കില്ലെന്ന് പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തി. 

ഒഡീഷ: ​ഗർഭിണിയായ യുവതിയെ ആറ് കിലോമീറ്ററോളം ചുമന്ന് ആശുപത്രിയിലെത്തിച്ച സംഭവത്തിൽ എംഎൽഎയ്ക്കും സംഘത്തിനും അഭിനന്ദന പ്രവാഹം. ഒഡീഷയിലെ ബിജെഡി എംഎല്‍എ ആയ മന്‍ഹാര്‍ രണ്‍ദാരിയും സംഘവുമാണ് പൂര്‍ണ ഗര്‍ഭിണിയെ ആറ് കിലോ മീറ്റര്‍ ചുമന്ന ശേഷം കാറില്‍ ആശുപത്രിയിലെത്തിച്ചത്. സ്വന്തം മണ്ഡലമായ ദാബു​ഗാം സന്ദർശിക്കാനെത്തിയതായിരുന്നു എംഎൽഎ. 

തന്റെ മണ്ഡലത്തിലെ ​​ഗ്രാമമായ കുസുംകുന്തിയിൽ  പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം സന്ദര്‍ശനത്തിനെത്തിയതായിരുന്നു എംഎല്‍എ. ഈ സമയത്താണ് യുവതിക്ക് പ്രസവ വേദന അനുഭവപ്പെട്ടത്. യുവതിയെ ആശുപത്രിയിലെത്തിക്കുന്നതിന് ആംബുലന്‍സ് വിളിച്ചെങ്കിലും ആ ഗ്രാമത്തിലേക്ക് എത്താന്‍ ആംബുലന്‍സ് എത്താന്‍ കഴിയുമായിരുന്നില്ല. ​ഗതാ​ഗത യോ​ഗ്യമായ റോഡ് ഇല്ലാത്തതിനാൽ അവിടെയ്ക്ക് വാഹനങ്ങൾക്ക് എത്താൻ സാധിക്കില്ലെന്ന് പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തി. ഇക്കാര്യം അറിഞ്ഞ ഉടനെ തന്നെ സഹപ്രവർത്തകർക്കൊപ്പം യുവതിയെ ചുമന്ന് താഴെയെത്തിക്കാൻ എംഎൽഎ തീരുമാനിക്കുകയായിരുന്നു. താഴെയെത്തിയതിന് ശേഷം കാറിൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു. 

ഇതിൽ അസാധാരണമായി ഒന്നുമില്ല. ഒരു ജനപ്രതിനിധി എന്ന നിലയിൽ, ജനങ്ങൾക്ക് ഒരു പ്രതിസന്ധി ഘട്ടം വരുമ്പോൾ അവർക്കൊപ്പം നിൽക്കേണ്ടത് എന്റെ കടമയാണ്. എംഎൽഎ പറഞ്ഞു. പ്രാഥമികാരോ​ഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച യുവതി നിരീക്ഷണത്തിലാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പിറ്റ്ബുൾ, റോട്ട് വീലർ നായകളെ ഇനി നഗരത്തിലിറക്കരുത്, ലൈസൻസ് നൽകില്ല, വാങ്ങാനും വിൽക്കാനും കഴിയില്ല; കർശന നിയന്ത്രണം പ്രഖ്യാപിച്ച് ചെന്നൈ കോർപ്പറേഷൻ
'വയനാട്ടിലെ ഇപ്പോഴത്തെ സാഹചര്യം എന്താണ്'? പ്രിയങ്ക ഗാന്ധിയോട് ചോദിച്ച് പ്രധാനമന്ത്രി; പുനരധിവാസ വിഷയമടക്കം വിശദീകരിച്ച് പ്രിയങ്ക; 'മലയാളം പഠിക്കുന്നു'