'നോ പാര്‍ക്കിങ്' മേഖലയില്‍ വണ്ടിനിര്‍ത്തി ട്രാഫിക് ബോധവത്കരണം; എംഎല്‍എയ്ക്ക് പിഴ

By Web TeamFirst Published Sep 8, 2019, 10:10 PM IST
Highlights

നിയമം എല്ലാവര്‍ക്കും ബാധകമാണെന്നും ഗതാഗത നിയമങ്ങള്‍ പാലിക്കണമെന്നും എംഎല്‍എ അനന്തനാരായണ പ്രതികരിച്ചു. 

ഭുവനേശ്വര്‍: 'നോ പാര്‍ക്കിങ്' മേഖലയില്‍ വാഹനം നിര്‍ത്തി പുതുക്കിയ മോട്ടോര്‍ വാഹനനിയമത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിച്ച് എംഎല്‍എ. ഒഡീഷയിലെ ഭുവനേശ്വറിലാണ് സംഭവം. ഇതേ തുടര്‍ന്ന് എംഎല്‍എയുടെ കയ്യില്‍ നിന്നും പൊലീസ് 500 രൂപ പിഴ ഈടാക്കിയതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.

ബിജു ജനതാദള്‍ നേതാവും ഭുവനേശ്വറിലെ എംഎല്‍എയുമായ അനന്ത നാരായണ്‍ ജനേയ്ക്കാണ് പൊലീസ് പിഴ ചുമത്തിയത്. എ ജി സ്ക്വയറിന് സമീപമുള്ള നോ പാര്‍ക്കിങ് മേഖലയിലാണ് എംഎല്‍എ കാര്‍ പാര്‍ക്ക് ചെയ്തത്. പരിഷ്കരിച്ച മോട്ടോര്‍ വാഹനനിയമത്തെക്കുറിച്ചും ഗതാഗത നിയമങ്ങള്‍ അനുസരിക്കേണ്ട ആവശ്യകതയെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനായി ഭുവനേശ്വര്‍ പൊലീസ് പ്രത്യേക പരിപാടി സംഘടിപ്പിച്ചിരുന്നു.

ഇതിനിടെയാണ് നോ പാര്‍ക്കിങ് ഏരിയയിലുള്ള എംഎല്‍എയുടെ കാര്‍ പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പിഴ ഈടാക്കുകയായിരു ന്നു. എന്നാല്‍ നിയമം എല്ലാവര്‍ക്കും ബാധകമാണെന്നും ഗതാഗത നിയമങ്ങള്‍ പാലിക്കണമെന്നും എംഎല്‍എ അനന്തനാരായണ പ്രതികരിച്ചു. 

click me!