കർണാടക സോപ്സിന്‍റെ പേരിൽ കൈക്കൂലി: അഴിമതിക്കേസിൽ ബിജെപി എംഎൽഎ ഒന്നാം പ്രതി, മകൻ അറസ്റ്റിൽ

Published : Mar 03, 2023, 05:02 PM ISTUpdated : Mar 03, 2023, 05:03 PM IST
കർണാടക സോപ്സിന്‍റെ പേരിൽ കൈക്കൂലി: അഴിമതിക്കേസിൽ ബിജെപി എംഎൽഎ ഒന്നാം പ്രതി, മകൻ അറസ്റ്റിൽ

Synopsis

ചന്നാഗിരി എംഎൽഎ മാഡൽ വിരൂപാക്ഷപ്പക്കെതിരെയാണ് കേസെടുത്തത്. എംഎൽഎയുടെ മകനും ഐഎഎസ് ഓഫീസറുമായ മാഡൽ പ്രശാന്ത് കുമാർ രണ്ടാം പ്രതിയാണ്.

ബംഗ്ലൂരു : കർണാടകയിൽ ബിജെപി എംഎൽഎയ്ക്ക് വേണ്ടി കോൺട്രാക്റ്ററിൽ നിന്ന് 40 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ ഐഎഎസ്സുകാരനായ മകൻ അറസ്റ്റിൽ. ചന്നാഗിരി എംഎൽഎയും കർണാടക സോപ്‍സിന്‍റെ ചെയ‍ർമാനുമായ മാഡൽ വിരൂപാക്ഷപ്പയുടെ മകൻ പ്രശാന്ത് കുമാർ മാഡലാണ് അറസ്റ്റിലായത്. കേസിൽ എംഎൽഎയെ ഒന്നാം പ്രതിയാക്കി ലോകായുക്ത കേസെടുത്തിട്ടുണ്ട്. എംഎൽഎയുടെ മകനും ഐഎഎസ് ഓഫീസറുമായ മാഡൽ പ്രശാന്ത് കുമാർ രണ്ടാം പ്രതിയാണ്. ഇവരുടെ വീട്ടിൽ നിന്നും ആറ് കോടി രൂപയും പിടിച്ചെടുത്തു. 

ആറ് പ്രതികളാണ് കേസിലാകെയുള്ളത്. ഓഫീസ് അക്കൗണ്ടന്‍റ് സുരേന്ദ്ര മൂന്നാം പ്രതിയാണ്. ഇവർക്കൊപ്പം ഇടപാടിന് ഇടനില നിന്ന മാഡൽ വിരൂപാക്ഷപ്പയുടെ ബന്ധു സിദ്ധേഷ്, കർണാടക അരോമാസ് കമ്പനിയെന്ന കർണാടക സോപ്സിന്‍റെ സഹസ്ഥാപനത്തിലെ ജീവനക്കാരായ ആൽബർട്ട് നിക്കോളാസ്, ഗംഗാധർ എന്നിവരാണ് മൂന്നും നാലും അഞ്ചും പ്രതികൾ. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പാൽഘറിൽ സർക്കാർ മുട്ടുമടക്കി; പതിനായിരങ്ങൾ പങ്കെടുത്ത സിപിഎം മാർച്ച് വിജയം; ആവശ്യങ്ങൾ അംഗീകരിച്ചു
5 പേരെ കൊന്ന യുവാവും ഡേറ്റിംഗ് ആപ്പിൽ പരിചയപ്പെട്ടയാളെ കൊന്ന യുവതിയും ജയിലിൽ വെച്ച് പ്രണയത്തിലായി, വിവാഹത്തിന് പരോൾ