
മുംബൈ: പള്ളികളിലെ ഉച്ചഭാഷിണി (Loud speaker) നിരോധിക്കണമെന്നാവശ്യപ്പെട്ട് എംഎൻഎസ് (MNS) തലവൻ രാജ് താക്കറെ (Raj Thackeray) ഇന്ന് മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ റാലി നടത്തും. ഔറംഗാബാദിലെ മറാത്താവാടാ സംസ്കൃതി മണ്ഡൽ ഗ്രൗണ്ടിലാണ് പരിപാടി. അക്രമ സാധ്യത മുന്നിൽ കണ്ട് പ്രദേശത്ത് കനത്ത പൊലീസ് വിന്യാസം ഉറപ്പാക്കിയിട്ടുണ്ട്. ഏതുതരത്തിലുള്ള പ്രകോപനവും നേരിടുമെന്ന് ശിവസേന നേതൃത്വം നൽകുന്ന സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. മെയ് 3നകം പള്ളികളിൽനിന്ന് ഉച്ചഭാഷിണി നീക്കിയില്ലെങ്കിൽ വൻ പ്രതിഷേധം നടത്തുമെന്ന് രാജ് താക്കറെ വെല്ലുവിളിച്ചിരുന്നു. അതേസമയം ബിജെപിയുമായി തെരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കുമെന്ന അഭ്യൂഹങ്ങൾ നിങ്ങൾ എംഎൻഎസ് നേതാക്കൾ തള്ളി.