ബീഫ് കടത്തിയെന്ന് ആരോപണം; ഹരിയാനയിൽ യുവാക്കൾക്ക് മർദ്ദനം

Published : Jun 27, 2019, 08:03 AM ISTUpdated : Jun 27, 2019, 08:25 AM IST
ബീഫ് കടത്തിയെന്ന് ആരോപണം; ഹരിയാനയിൽ യുവാക്കൾക്ക് മർദ്ദനം

Synopsis

സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയെന്നും ഇറച്ചി പരിശോധനയ്ക്കയച്ചെന്നും പോലീസ്

ഗുരുഗ്രാം: ബീഫ് കടത്തിയെന്ന് ആരോപിച്ച് ഹരിയാനയിലെ ഗുരുഗ്രാമിൽ രണ്ട് യുവാക്കൾക്ക് മർദ്ദനം. ഗോ സംരക്ഷകരെന്ന് അവകാശപ്പെടുന്ന ഒരു സംഘമാണ് മർദ്ദിച്ചതെന്ന് യുവാക്കൾ പറഞ്ഞു. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അന്വേഷണം തുടങ്ങിയെന്നും ഇറച്ചി പരിശോധനയ്ക്കയച്ചെന്നും പോലീസ് അറിയിച്ചു.

ഷഹിൽ അഹമ്മദ്, തായിദ് എന്നിവരാണ് ആക്രമണത്തിനിരയായത്. ആക്രമണത്തിന് ശേഷം സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട രണ്ട് പേർക്ക് വേണ്ടി പൊലീസ് തെരച്ചിൽ നടത്തുകയാണ്. വാഹനങ്ങൾക്കുള്ളിൽ ഗോമാംസം കണ്ട് അക്രമി സംഘം അഹ്മദിനെയും തായിദിനെയും ആക്രമിക്കുകയായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വാജ്പേയിയുടെ രാഷ്ട്രീയ ജീവിതത്തെയും ഭരണ നൈപുണ്യത്തെയും പുകഴ്ത്തി ശശി തരൂര്‍
'അധ്യാപകനും വിദ്യാർഥിനിയും തമ്മിലുള്ള ഉഭയസമ്മതപ്രകാരമുള്ള ലൈം​ഗിക ബന്ധം പിരിച്ചുവിടാനുള്ള കാരണമല്ല'; ശിക്ഷാ നടപടി റദ്ദാക്കി അലഹാബാദ് ഹൈക്കോടതി