
ദില്ലി: പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേദ്രമോദി. പാര്‍ലമെന്‍റ് സമ്മേളനത്തിന് മുന്നോടിയായി ദില്ലയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരക്കൊതിയുള്ള പാർട്ടികളെ വോട്ടർമാർ തള്ളി.ജനങ്ങളുടെ ശബ്ദം പാർലമെന്‍റിലുയർത്താൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല.ഇനിയൊട്ട് ഉയർത്തുകയുമില്ല.ജനങ്ങൾക്ക് മോശം പ്രതിപക്ഷ പാർട്ടികളെ തിരിച്ചറിയാനുള്ള കഴിവ് ഉണ്ടായിരിക്കുന്നു.പാർലമെന്‍റിലെ തുറന്ന സംവാദങ്ങളെ കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ നിരന്തരം തടസപ്പെടുത്തുന്നു.ജനം തള്ളിയ ഇക്കൂട്ടർ സഭയെ കൂടി മലീമസപ്പെടുത്തുന്നു.അസ്വസ്ഥമാക്കാൻ ശ്രമിക്കുന്നു.യുവ എം പിമാർക്ക് ഈ ബഹളത്തിൽ ഒന്നും ചെയ്യാൻ കഴിയുന്നില്ല.അവരുടെ പ്രവർത്തനങ്ങളും തടസപ്പെടുത്തുന്നു
ഈ സമ്മേളനത്തിൽ നിരവധി വിഷയങ്ങൾ ചർച്ചക്ക് വരും.കാര്യക്ഷമമായ ഒരു സമ്മേളന കാലം പ്രതീക്ഷിക്കുന്നു.ഭരണഘടനയുടെ എഴുപത്തിയഞ്ചാം വാർഷികം രാജ്യം ആഘോഷിക്കുകയാണ്.ഭരണഘടനയുടെ പ്രാധാന്യം ഓരോ അംഗങ്ങളും ഉൾക്കൊള്ളണം.ചിലയാളുകൾ സ്വാർത്ഥ രാഷ്ട്രീയ താൽപര്യത്തിനായി സഭയെ പോലും വേദിയാക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam