
ദില്ലി: പൗരത്വഭേദഗതി നിയമം സംബന്ധിച്ച് കോണ്‍ഗ്രസ് കള്ളം പ്രചരിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസും ഇടതുപക്ഷവുമാണ് ആക്രമണങ്ങള്‍ക്ക് പിന്നിലുള്ളത്. ഇന്ത്യയിലെ മുസ്ലീംകളെ കോണ്‍ഗ്രസ് ഇളക്കിവിടുകയാണെന്നും മോദി വിമര്‍ശിച്ചു. ഓരോ പാകിസ്ഥാനിയെയും ഇന്ത്യന്‍ പൗരനാക്കാന്‍ സമ്മതമാണെന്ന് തുറന്നുപറയാന്‍ മോദി കോണ്‍ഗ്രസിനെ വെല്ലുവിളിച്ചു.
"കോണ്‍ഗ്രസിനെയും സഖ്യകക്ഷികളെയും ഞാന്‍ വെല്ലുവിളിക്കുകയാണ്. ധൈര്യമുണ്ടെങ്കില്‍ ഉറക്കെ പ്രഖ്യാപിക്കൂ, ഓരോ പാകിസ്ഥാന്‍ പൗരനെയും ഇന്ത്യന്‍ പൗരനാക്കാന്‍ തയ്യാറാണെന്ന്"- ജാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ മോദി പറഞ്ഞു. കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭയമുണ്ടാക്കുകയാണ്. വിദ്യാര്‍ത്ഥികളെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണ്. വിദ്യാര്‍ത്ഥികളെ ഉപയോഗിച്ചുള്ള രാഷ്ട്രീയക്കളി കോണ്‍ഗ്രസ് അവസാനിപ്പിക്കണം. തങ്ങളുടെ മൂല്യം വിദ്യാര്‍ത്ഥികള്‍ മനസ്സിലാക്കണം.
പൗരത്വ നിയമ ഭേദഗതി നിയമം ഒരു മതത്തിനും എതിരല്ല. കോൺഗ്രസ്സിന്‍റേത് ഭിന്നിപ്പിച്ച് ഭരിക്കൽ തന്ത്രമാണെന്നും നരേന്ദ്രമോദി പറഞ്ഞു.
Read Also: സോണിയ ഗാന്ധി വിദ്യാർത്ഥികൾക്ക് വേണ്ടി മുതലക്കണ്ണീർ ഒഴുക്കുന്നു: നിർമ്മല സീതാരാമൻ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam