മോദി കശ്മീരില്‍; സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കും

Published : Oct 27, 2019, 04:21 PM ISTUpdated : Oct 27, 2019, 04:30 PM IST
മോദി കശ്മീരില്‍; സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കും

Synopsis

സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കാനായി മോദി കശ്മീരിലെത്തി. നിയന്ത്രണരേഖയിലുള്ള സൈനികരുമായി അദ്ദേഹം സംഭാഷണം നടത്തി.

ശ്രീനഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി കശ്മീരിലെത്തി. രജൗരിയില്‍ സൈനികര്‍ക്കൊപ്പം മോദി ദീപാവലി ആഘോഷിക്കും. കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയ ശേഷം ആദ്യമായാണ് മോദി കശ്മീര്‍ സന്ദര്‍ശിക്കുന്നത്. കശ്മീരിലെ നിയന്ത്രണരേഖയില്‍ വിന്യസിച്ചിരിക്കുന്ന സൈനികര്‍ക്കൊപ്പമാണ് മോദിയുടെ ദീപാവലി ആഘോഷം.

കശ്മീരില്‍ ഇന്ത്യന്‍ സൈന്യം ആദ്യമായെത്തിയതിന്‍റെ വാര്‍ഷികാഘോഷവും ഇതിനൊപ്പം നടക്കും. 1947- ല്‍ പാകിസ്ഥാന്‍ സൈന്യവും സായുധ സംഘങ്ങളും ചേര്‍ന്ന് കശ്മീര്‍ ആക്രമിച്ചപ്പോഴാണ് ഇന്ത്യന്‍ സൈന്യം ആദ്യമായി അവിടെ എത്തുന്നത്. ആര്‍മി ബ്രിഗേഡ് ആസ്ഥാനത്ത് എത്തിയ മോദി നിയന്ത്രണരേഖയ്ക്ക് സമീപം വിന്യസിച്ചിരിക്കുന്ന സൈനികരോട് സംവദിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. 2014 -ല്‍ പ്രധാനമന്ത്രിയായതിന് ശേഷം ഇത് മൂന്നാം തവണയാണ് ദീപാവലി ആഘോഷങ്ങള്‍ക്കായി മോദി കശ്മീരിലെത്തുന്നത്. കഴിഞ്ഞ വര്‍ഷം മോദി ദീപാവലി ആഘോഷിച്ചത് ഇന്തോ- ടിബറ്റന്‍ സൈനികര്‍ക്കൊപ്പം ഉത്തരാഖണ്ഡിലായിരുന്നു. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പശ്ചിമേഷ്യൻ സംഘർഷം: യോഗം വിളിച്ച് പ്രധാനമന്ത്രി; സംസ്ഥാന മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസിലൂടെ യോഗം ചേരും
ക്ലാസ് മുറിയിൽ സഹപാഠികളെ സാക്ഷിയാക്കി എംബിബിഎസ് വിദ്യാർഥിയോട് വിവാഹാഭ്യാർഥന നടത്തി അധ്യാപകൻ, ചെരിപ്പുകൊണ്ടടിച്ച് വിദ്യാർഥി