അഞ്ച്‌ വര്‍ഷത്തിനുള്ളില്‍ എല്ലാ വീട്ടിലും ശുദ്ധജലമെത്തും; മോദി

By Web TeamFirst Published Jun 16, 2019, 1:18 PM IST
Highlights

2030 ആകുമ്പോഴേക്കും നിലവിലുള്ളതിന്റെ ഇരട്ടി അളവ്‌ ജലം രാജ്യത്തിന്‌ ആവശ്യമായി വരുമെന്നാണ്‌ നിതി ആയോഗ്‌ റിപ്പോര്‍ട്ടില്‍ പറയുന്നത്‌.

ദില്ലി: ഗ്രാമീണമേഖലയിലെ എല്ലാ വീട്ടിലും ശുദ്ധജലം ലഭ്യമാകുന്ന തരത്തിലുള്ള പദ്ധതി അഞ്ച്‌ വര്‍ഷത്തിനുള്ളില്‍ നടപ്പാക്കുമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. ജലദൗര്‍ലഭ്യം പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ എല്ലാവരും ഒത്തൊരുമിച്ച്‌ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം നിതി ആയോഗ്‌ യോഗത്തില്‍ അഭിപ്രായപ്പെട്ടു.

ജലസംഭരണം കൃത്യമായി നടത്താന്‍ കഴിയാതെ വരുന്നത്‌ മൂലം ദുരിതം അനുഭവിക്കുന്നത്‌ ഗ്രാമീണമേഖലയിലെ ദരിദ്രരായ ജനങ്ങളാണ്‌. പൊതുജനപങ്കാളിത്തത്തോടെ ജലസംഭരണവും വിതരണവും കാര്യക്ഷമമായി നടത്തുകയാണ്‌ വേണ്ടതെന്ന്‌ മോദി അഭിപ്രായപ്പെട്ടതായി സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച്‌ ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട്‌ ചെയ്‌തു.

2030 ആകുമ്പോഴേക്കും നിലവിലുള്ളതിന്റെ ഇരട്ടി അളവ്‌ ജലം രാജ്യത്തിന്‌ ആവശ്യമായി വരുമെന്നാണ്‌ നിതി ആയോഗ്‌ റിപ്പോര്‍ട്ടില്‍ പറയുന്നത്‌.

 

click me!