തീവ്രവാദം മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് മോദി; തീവ്രവാദത്തിനെതിരെ ഒറ്റക്കെട്ടായി നിൽക്കണം

Published : Oct 09, 2023, 08:13 PM ISTUpdated : Oct 09, 2023, 08:28 PM IST
തീവ്രവാദം മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് മോദി; തീവ്രവാദത്തിനെതിരെ ഒറ്റക്കെട്ടായി നിൽക്കണം

Synopsis

ഇന്ത്യയിലുള്ള ഇസ്രയേൽ പൗരൻമാരുടെ സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകി. 

ദില്ലി: തീവ്രവാദം മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ സന്ദർശനത്തിനെത്തിയ ടാൻസാനിയ പ്രസിഡന്റ് സാമിയ സുലുഹുവിനെ ദില്ലിയിൽ സ്വീകരിക്കവേയാണ് മോദിയുടെ പരാമർശം. തീവ്രവാദത്തിനെതിരെ ഒറ്റക്കെട്ടായി നില്ക്കണമെന്നും മോദി പറഞ്ഞു. ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തെ ഭീകരവാദമെന്ന് അപലപിച്ച മോദി ഇസ്രയേലിന് ഐക്യദാർഢ്യവും പ്രഖ്യാപിച്ചിരുന്നു. അതേസമയം യുദ്ധമേഖലയിലെ ഇന്ത്യാക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ചർച്ചകൾ തുടരുകയാണ്. കാബിനറ്റ് സെക്രട്ടറി ഇത് സംബന്ധിച്ച് കൂടിയാലോചന നടത്തി. ​

ഗൾഫ് രാജ്യങ്ങളുമായും ഇന്ത്യ ഇക്കാര്യം സംസാരിക്കുന്നുണ്ട്. സ്ഥിതി നിരീക്ഷിക്കുകയാണെന്നാണ്  കേന്ദ്രസർക്കാറിലെ ഉന്നത വൃത്തങ്ങൾ പറയുന്നത്. ഒഴിപ്പിക്കാനുള്ള നടപടികളെക്കുറിച്ച് കേന്ദ്രസർക്കാർ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം ഇന്ത്യയിലുള്ള ഇസ്രയേൽ പൗരൻമാരുടെ സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകി. ഹിമാചലിലും രാജസ്ഥാനിലും എത്തിയ ഇസ്രയേലിൽ നിന്നുള്ള വിനോദസഞ്ചാരികൾ മടങ്ങാൻ ഇസ്രയേൽ എംബസിയുടെ സഹായം തേടിയിട്ടുണ്ട്. 

ഛത്തീസ്ഗഡിൽ ഭരണവിരുദ്ധ വികാരമില്ലെന്ന വിലയിരുത്തലില്‍ കോണ്‍ഗ്രസ്; മോദി എഫക്ടില്‍ പ്രതീക്ഷയുമായി ബിജെപി

'മോദി പെരും നുണയന്‍, രാഹുല്‍ഗാന്ധി നവയുഗരാവണന്‍'; സോഷ്യല്‍മീഡിയയില്‍ കോണ്‍ഗ്രസ്-ബിജെപി പോസ്റ്റര്‍ യുദ്ധം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

PREV
click me!

Recommended Stories

ദ്വിദിന സന്ദർശനം; രാഷ്ട്രപതി ദ്രൗപദി മുർമു നാളെ മണിപ്പൂരിൽ
പ്രതിനായക സ്ഥാനത്ത് ഇവിടെ സാക്ഷാൽ വിജയ്! തമിഴക വെട്രി കഴകത്തെ വിറപ്പിച്ച ഇഷ, 'ലേഡി സിങ്കം' എന്ന് വിളിച്ച് സോഷ്യൽ മീഡിയ