'സ്വയം അഴിമതി വിരുദ്ധനെന്ന് വിളിക്കുന്നത് മോദി നിർത്തണം'; മോദിയോട് മൂന്നു ചോദ്യങ്ങൾ ആവർത്തിച്ച് ഖാർ​ഗെ

Published : Mar 29, 2023, 11:21 AM ISTUpdated : Mar 29, 2023, 11:22 AM IST
'സ്വയം അഴിമതി വിരുദ്ധനെന്ന് വിളിക്കുന്നത് മോദി നിർത്തണം'; മോദിയോട് മൂന്നു ചോദ്യങ്ങൾ ആവർത്തിച്ച് ഖാർ​ഗെ

Synopsis

അദാനിയുടെ ഷെൽ കമ്പനിയിലെ 20,000കോടി ആരുടേതാണ്?, ലളിത് മോദി,നീരവ് മോദി,മെഹുൽ ചോസ്കി,വിജയ് മല്യ,ജികിൻ മെഹ്ത, തുടങ്ങിയവരുടേതാണോ? ഇത് നിങ്ങളുടെ അഴിമതിക്കാരനെ സംരക്ഷിക്കുന്ന പദ്ധതിയിലെ അം​ഗങ്ങൾ ആണോ?

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെ. സ്വയം അഴിമതി വിരുദ്ധനെന്ന് വിളിക്കുന്നത് മോദി നിർത്തണമെന്നായിരുന്നു ഖാർ​ഗെയുടെ വിമർശനം. ഇതിനൊപ്പം ഖാർ​ഗോ മോദിയോട് മൂന്നു ചോദ്യങ്ങളും ചോദിച്ചു. രാഹുൽ​ഗാന്ധി ആവർത്തിച്ച ചോദ്യങ്ങൾ തന്നെയായിരുന്നു ഖാർ​ഗെയും ഉയർത്തിയത്.  

അദാനിയുടെ ഷെൽ കമ്പനിയിലെ 20,000കോടി ആരുടേതാണ്?, ലളിത് മോദി,നീരവ് മോദി,മെഹുൽ ചോസ്കി,വിജയ് മല്യ,ജികിൻ മെഹ്ത, തുടങ്ങിയവരുടേതാണോ? ഇത് നിങ്ങളുടെ അഴിമതിക്കാരനെ സംരക്ഷിക്കുന്ന പദ്ധതിയിലെ അം​ഗങ്ങൾ ആണോ?നിങ്ങളാണോ ഇതിന്റെ കൺവീനർ? -ഖാർ​ഗെ ചോദിച്ചു. എന്തുകൊണ്ടാണ് നിങ്ങളുടെ കർണാടക സർക്കാരിന് മേൽ നാൽപ്പത് ശതമാനം കമ്മീഷനെന്ന് ആരോപിക്കുന്നത്? മേഘാലയിലെ ഒന്നാം നമ്പർ അഴിമതിയിൽ നിങ്ങളുടെ സർക്കാരിന് പങ്കില്ലേ?ചത്തീസ്​​ഗഢിലേയും രാജസ്ഥാനിലേയും അഴിമതികളിൽ ബിജെപി എംപിമാർക്ക് പങ്കില്ലേ എന്നും ഖാർ​ഗോ ചോദിച്ചു. 

രാഹുൽ ഗാന്ധിക്കെതിരായ അയോഗ്യതയിൽ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യത്തെ വിമര്‍ശിച്ച് നരേന്ദ്ര മോദി ഇന്നലെ രം​ഗത്തെത്തിയിരുന്നു. ചില പാർട്ടികൾ അഴിമതിക്കാരനെ സംരിക്ഷിക്കുന്ന പദ്ധതി (ഭ്രഷ്ടാചാരി ബച്ചാവോ അഭിയാൻ) തുടങ്ങിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചിരുന്നു.  ഇന്ത്യയിലെ എല്ലാ അഴിമതി മുഖങ്ങളും ഇപ്പോൾ ഒരേ വേദിയിൽ ഒത്തുചേരുകയാണ്. ഇന്ത്യ മഹത്തായ ഉയര്‍ച്ചകളിൽ നിൽക്കുമ്പോൾ, ഇന്ത്യക്കകത്തും പുറത്തുമുള്ള വിരുദ്ധ ശക്തികൾ ഒന്നിക്കുന്നത് സ്വാഭാവികമാണെന്നും മോദി പറഞ്ഞു. ദില്ലിയിലെ ഒരു പാർപ്പിട സമുച്ചയവും ബിജെപിയുടെ ഓഡിറ്റോറിയവും ഉദ്ഘാടനം ചെയ്യവേ സംസാരിക്കുകയായിരുന്നു ‍മോദി. 

സവര്‍ക്കര്‍ പരാമര്‍ശം; പ്രതിഷേധമറിയിച്ച ഉദ്ധവ് താക്കറേയുമായി സംസാരിച്ച് രാഹുല്‍ ഗാന്ധി

ഇന്ത്യക്ക് ഭരണഘടനാ സ്ഥാപനങ്ങൾ നൽകിയ ശക്തമായ അടിത്തറയുണ്ട്. അതുകൊണ്ടാണ് അവ  ആക്രമണത്തിനിരയാകുന്നത്. അവയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണ്. അഴിമതിക്കാർക്കെതിരെ അന്വേഷണ ഏജൻസികൾ നടപടിയെടുക്കുമ്പോൾ, ഏജൻസികൾ ആക്രമിക്കപ്പെടുകയും ചോദ്യംചെയ്യപ്പെടുകയും ഉണ്ടാകുന്നു. കോടതിയാണ് എതിര്‍ വിധി പറയുന്നതെങ്കിൽ അവയും ചോദ്യം ചെയ്യപ്പെടുന്നു. (അഴിമതി സംരക്ഷിക്കൽ പദ്ധതി) ഭ്രഷ്ടാചാരി ബച്ചാവോ അഭിയാൻ നടത്താനാണ് ചില പാർട്ടികൾ ഒത്തുചേരുന്നതെന്ന് നിങ്ങൾ എല്ലാവരും കാണുന്നുണ്ടല്ലോ എന്നും മോദി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ഖാർ​ഗെയുടെ രൂക്ഷ പ്രതികരണം വന്നിട്ടുള്ളത്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ശബരിമല കൊടിമര നിർമാണ ക്രമക്കേട്‌: ചട്ടം ലംഘിച്ച് സ്വർണം സ്വീകരിച്ചു; മുൻ അഡ്വ. കമ്മീഷണർ എഎസ്പി കുറുപ്പിന് കുരുക്ക്
മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം