
ദില്ലി: ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന് സ്മരണാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നെഹ്റുവിന്‍റെ വിയോഗത്തിന് 56 വര്‍ഷം പൂര്‍ത്തിയാവുകയാണ് ഇന്ന്. ''നമ്മുടെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു ജിക്ക് അദ്ദേഹത്തിന്‍റെ ചരമദിനത്തില്‍ സ്മരണാഞ്ജലി'' - മോദി ട്വിറ്ററില്‍ കുറിച്ചു.
കോണ്‍ഗ്രസ് പാര്‍ട്ടിയും നെഹ്റുവിനെ സ്മരിച്ച് ട്വീറ്റ് ചെയ്തു. സ്വാതന്ത്ര്യ സമരസേനാനിയെന്നും ദാര്‍ശനികനെന്നുമാണ് ചരമദിനത്തില്‍ നെഹ്റുവിനെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചത്.
''ബുദ്ധിമാനായാ സ്വാതന്ത്ര്യ സമരസേനാനിയും ആദുനിക ഇന്ത്യയുടെ ശില്‍പിയും ആദ്യ പ്രധാനമന്ത്രിയുമായിരുന്നു പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു ജി...'' അദ്ദേഹം കുറിച്ചു. 'ഇന്ത്യയുടെ പുത്രന് ശ്രദ്ധാഞ്ജലി'യെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1889 നവംബര്‍ 14 ന് അന്നത്തെ അലഹബാദില്‍ (ഇന്ന് പ്രയാഗ്‍രാജ്) ജനിച്ച നെഹ്റു 1964 മെയ് 27ന് ല്‍ ദില്ലിയില്‍ വച്ചാണ് അന്തരിച്ചത്. ആദുനിക ഇന്ത്യയുടെ ശില്‍പിയെന്നാണ് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam