മോദി-ട്രംപ് നിർണായക കൂടിക്കാഴ്ച ഇന്ന്; ജി7 ഉച്ചകോടിക്കിടെ കൂടിക്കാഴ്ച; ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതിൽ ആശങ്ക അറിയിക്കും

Published : Jun 17, 2026, 11:04 AM ISTUpdated : Jun 17, 2026, 11:23 AM IST
modi trump g7 france meeting india us relations trade security h1b energy diplomacy 2026 news

Synopsis

ഇന്നലത്തെ കണ്ടുമുട്ടൽ ഹസ്തദാനത്തിൽ മാത്രം ഒതുങ്ങിയത് ശ്രദ്ധേയം. യുഎസ് നാവികർക്കെതിരായ ആക്രമണവും താരിഫ് തർക്കവും അടക്കം ചർച്ചയായേക്കും.

ദില്ലി: ജി 7 ഉച്ചകോടിക്കിടെ മോദി-ട്രംപ് നിർണായക കൂടിക്കാഴ്ച ഇന്ന്. ഇരു രാഷ്ട്രത്തലവന്മാരും പരസ്പരം കാണുന്നത് നീണ്ട ഇടവേളയ്ക്ക് ശേഷം. ഇന്നലത്തെ കണ്ടുമുട്ടൽ ഹസ്തദാനത്തിൽ മാത്രം ഒതുങ്ങിയത് ശ്രദ്ധേയമായിരുന്നു. യുഎസ് നാവികർക്കെതിരായ ആക്രമണവും താരിഫ് തർക്കവും അടക്കം ചർച്ചയായേക്കും. കഴിഞ്ഞ വർഷം ഫെബ്രുവരിക്ക് ശേഷമുള്ള ആദ്യ നേർക്കുനേർ ചർച്ചയാണ് ഇന്ന് നടക്കുക. ഇന്ത്യ–അമേരിക്ക വ്യാപാര കരാർ പ്രധാന ചർച്ചാ വിഷയമായേക്കും. ഒമാൻ തീരത്തെ യുഎസ് ആക്രമണത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യയുടെ ആശങ്കകൾ മോദി ട്രംപിനെ അറിയിക്കും. ഹോർമൂസ് വഴി ചരക്ക് കപ്പൽ ഗതാഗതം അടിയന്തിരമായി പുനഃസ്ഥാപിക്കുന്നത് ചർച്ചയിൽ ഇടം പിടിക്കും. പ്രതിരോധം, ഇൻഡോ-പസഫിക് സുരക്ഷ, ചൈന, പശ്ചിമേഷ്യ വിഷയങ്ങളും അജൻഡയിലുണ്ട്. 

സമുദ്ര മേഖലയിൽ ജോലിചെയ്യുന്ന നാവിക തൊഴിലാളികളെ യുദ്ധങ്ങളുടെയും സായുധ സംഘർഷങ്ങളുടെയും ആഘാതത്തിൽ നിന്ന് സംരക്ഷിക്കണമെന്ന് ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി ലോകനേതാക്കളോട് ആവശ്യപ്പെട്ടു. ആഗോള വ്യാപാരം മുന്നോട്ടുകൊണ്ടുപോകുന്ന നാവിക തൊഴിലാളികളുടെ സുരക്ഷ അനിവാര്യമാണ്. പശ്ചിമേഷ്യയും ഹോർമുസ് കടലിടുക്കും പോലുള്ള സംഘർഷ സാധ്യതയുള്ള മേഖലകളിലെ അന്താരാഷ്ട്ര സമുദ്രപാതകൾ സുരക്ഷിതമായി നിലനിർത്തണം. രാജ്യങ്ങൾ തമ്മിലുള്ള പരസ്പര വിശ്വാസമാണ് ഏറ്റവും വലിയ സമ്പത്ത്; അതിനാൽ രാഷ്ട്രീയ താൽപര്യങ്ങളെക്കാൾ മനുഷ്യജീവന് മുൻഗണന നൽകണം. ഭയമില്ലാതെ ജോലി ചെയ്യാനുള്ള സാഹചര്യം സിവിലിയൻ നാവികർക്കായി ഉറപ്പാക്കേണ്ടത് ലോക രാജ്യങ്ങളുടെ സംയുക്ത ഉത്തരവാദിത്തമാണെന്ന് മോദി ഊന്നിപ്പറഞ്ഞു. യുഎസ് പ്രസിഡന്റ് ട്രംപ് അടക്കമുള്ള ലോക നേതാക്കളുടെ സാനിധ്യത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇനി കുറഞ്ഞ ചെലവിൽ സാധാരണക്കാർക്കും ആകാശ യാത്ര, പോക്കറ്റിലൊതുങ്ങും ടിക്കറ്റ് ; പുതിയ 'ബേസിക്' ഫെയർ പ്രഖ്യാപിച്ച് എയർ ഇന്ത്യ
നാത്തൂന്‍റേയും അമ്മായി അമ്മയുടേയും ക്രൂരത, ഗർഭിണിയെ മൊട്ടയടിച്ചു, തിളച്ച വെള്ളമൊഴിച്ച് പൊള്ളിച്ചു, ഭർത്താവും അറസ്റ്റിൽ