ലോകത്തിലെ ഏറ്റവും വലിയ ഭഗവത് ഗീത പ്രധാനമന്ത്രി പ്രകാശനം ചെയ്തു

By Web TeamFirst Published Feb 26, 2019, 8:56 PM IST
Highlights

2.8  മീറ്റര്‍ നീളവും രണ്ട് മീറ്റര്‍ വീതിയും 670 പുറങ്ങളുമുള്ള  ഭഗവത് ഗീതയില്‍ 18 പെയിന്‍റിങ്ങുകളുമുണ്ട്.

ദില്ലി: എണ്ണൂറ് കിലോ ഭാരമുള്ള ലോകത്തിലെ ഏറ്റവും വലിയ ഭഗവത് ഗീത പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്തു. ദില്ലിയിലെ ഇസ്കോണ്‍ ക്ഷേത്രത്തിലാണ് ഭഗവത് ഗീത പ്രകാശനം ചെയ്തത്. 2.8  മീറ്റര്‍ നീളവും രണ്ട് മീറ്റര്‍ വീതിയും 670 പുറങ്ങളുമുള്ള  ഭഗവത് ഗീതയില്‍ 18 പെയിന്‍റിങ്ങുകളുമുണ്ട്.  കലാപരമായി രൂപകല്‍പ്പന ചെയ്ത പേജുകളുടെ കടലാസുകള്‍ നനഞ്ഞാല്‍ നശിക്കാത്തതോ കീറാത്തതോ ആണ്. ഇറ്റലിയിലെ മിലാനില്‍ അച്ചടിച്ച ഭഗവത് ഗീതക്കായി 2.2 ലക്ഷം യൂറോയാണ് ചിലവായത്..  

click me!