
ബെംഗളൂരു : ഇന്ത്യയുടെ അഭിമാനമായിത്തീർന്ന ചന്ദ്രയാൻ 3 വിജയ ശിൽപ്പികളെ അഭിനന്ദിക്കാൻ ബെംഗളൂരുവിൽ നേരിട്ടെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തിന്‍റെ ഓരോ കോണും ഇന്ത്യയുടെ ശാസ്ത്രനേട്ടത്തിൽ അഭിമാനിക്കുന്നുവെന്ന് മോദി ബെംഗളൂരു വിമാനത്താവളത്തിന് സമീപം സജ്ജീകരിച്ച പ്രത്യേക വേദിയിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് പറഞ്ഞു. ജയ് ജവാൻ, ജയ് കിസാൻ, ജയ് വിഗ്യാൻ, ജയ് അനുസന്ധാൻ മുദ്രാവാക്യം മുഴക്കിയ മോദി, ഇസ്രോ ശാസ്ത്രജ്ഞരെ കാണാൻ താൻ കാത്തിരിക്കുകയാണെന്നും അറിയിച്ചു.
ചന്ദ്രയാൻ ലാൻഡിംഗ് ദൃശ്യങ്ങൾ പുറത്ത് വിട്ട് ഐഎസ്ആർഒ
ചന്ദ്രയാൻ സോഫ്റ്റ് ലാൻഡിംഗ് വേളയിൽ വിദേശപര്യടനത്തിലായതിനാൽ എത്താൻ കഴിഞ്ഞില്ല. അതിനാൽ തിരിച്ച് ആദ്യം ബെംഗളുരുവിലെത്തി ശാസ്ത്രജ്ഞരെ നേരിട്ട് കണ്ട് അഭിനന്ദിക്കാൻ തീരുമാനിക്കുകയായിരുന്നു. കർണാടക മുഖ്യമന്ത്രിയോടും ഉപമുഖ്യമന്ത്രിയോടും ഗവർണറോടും പ്രോട്ടോക്കോൾ പ്രകാരം എത്തേണ്ടതില്ലെന്നും താൻ ശാസ്ത്രജ്ഞരെ കാണാൻ മാത്രം എത്തിയതാണെന്നറിയിച്ചിരുന്നു. കൊച്ചുകുട്ടികൾ പോലും ഇവിടെ എത്തിച്ചേർന്നത് സന്തോഷകരമാണ്. അവരാണ് രാജ്യത്തിന്‍റെ ഭാവിയെന്നും മോദി അഭിപ്രായപ്പെട്ടു. വിമാനത്താവളത്തിന് പുറത്ത് സജ്ജീകരിച്ച പ്രത്യേക വേദിയിൽ ജനങ്ങളെ അഭിസംബോധന ചെയ്തതിന് ശേഷമാണ് മോദി ശാസ്ത്രജ്ഞരെ കാണാനായി ഇസ്ട്രാക് ക്യാമ്പസിലേക്ക് പുറപ്പെട്ടത്.
ചന്ദ്രയാൻ 3: പതിറ്റാണ്ടുകളായി കെട്ടിപ്പെടുത്ത മികവ്, ഐഎസ്ആർഒ സംഘത്തിന് ആശംസകളുമായി സോണിയാ ഗാന്ധി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam