ഭോപ്പാൽ: ബിജെപിയും വിശ്വ ഹിന്ദു പരിഷത്തും വിദ്യാഭാരതിയും സ്വതന്ത്രമായാണ് പ്രവർത്തിക്കുന്നതെന്നും ആർഎസ്എസ് നിയന്ത്രണത്തിലല്ലെന്നും മോഹൻ ഭാഗവത്. ബിജെപിയും വിഎച്ച്പിയും ആർഎസ്എസിനെ പോലെയെന്ന് കരുതരുത്. ആർഎസ്എസിൻ്റെ സ്വയം സേവകരെ ആർഎസ്എസ് റിമോട് കൺട്രോൾ നടത്താറില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ കീർത്തിക്കായി പ്രവർത്തിക്കുന്ന സമാന ലക്ഷ്യമുള്ള സംഘടനകളാണ് എല്ലാമെന്നും ആർഎസ്എസ് മേധാവി പറഞ്ഞു.
ഭോപ്പാലിൽ പൗരപ്രമുഖരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർഎസ്എസിനെ എതിർക്കാത്തവരും ആർഎസ്എസിനെ കുറിച്ച് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു. ആർഎസ്എസിനെ പോലെ മറ്റൊരു സംഘടന ലോകത്തില്ല. തങ്ങൾ ഒരു സൈന്യമല്ല. സാമൂഹിക പ്രവർത്തനം മാത്രം നടത്തുന്ന സംഘവുമല്ല.
ആർഎസ്എസിനെ ആദ്യം എതിർത്തത് ബ്രിട്ടീഷ് സർക്കാരാണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ ശേഷവും ആർഎസ്എസ് കടുത്ത എതിർപ്പും സമ്മർദ്ദങ്ങളും ആക്രമണങ്ങളും നേരിട്ടുവെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഭോപ്പാലിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam