
ഭുവനേശ്വർ: മോഹൻ ചരൺ മാജി ഒഡീഷ മുഖ്യമന്ത്രിയാകും. ഭുവനേശ്വറിൽ ചേർന്ന ബിജെപി നിയമസഭാകക്ഷി യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്ത് നിരീക്ഷകനായി എത്തിയ രാജ്നാഥ് സിംഗാണ് പ്രഖ്യാപനം നടത്തിയത്. ആദിവാസി വിഭാഗത്തിൽ നിന്നുള്ള നേതാവായ മോഹൻ ചരൺ മാജി നാല് തവണ എംപിയായിരുന്നു. കനക് വർധൻ സിംഗ് ഡിയോ, പ്രവദി പരിദ എന്നിവർ ഉപമുഖ്യമന്ത്രിമാരാകും. കെനോഞ്ചാർ മണ്ഡലത്തിൽനിന്നുള്ള എംഎൽഎയാണ് മാജി. 147 അംഗ നിയമസഭയിൽ 74 സീറ്റുകൾ നേടിയാണ് 24 വർഷം നീണ്ട നവീൻ പട്നായിക്കിന്റെ ഭരണം ബിജെപി അവസാനിപ്പിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam