
ചെന്നൈ: മോൻത ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റി ശക്തിയാര്‍ജിച്ചു. ഇതേതുടര്‍ന്ന് ആന്ധ്രാ തീരത്ത് കടൽക്ഷോഭവും ശക്തമായി. നിലവിൽ ആന്ധ്രാ തീരത്ത് നിന്ന് 270 കിലോമീറ്റര്‍ മാത്രം അകലെയാണ് മോൻത. വൈകിട്ടോടെ ചുഴലിക്കാറ്റ് കര തൊടും. തിരമാലകള്‍ നാലു മീറ്റര്‍വ വരെ ഉയരാമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. മുൻകരുതലെന്ന നിലയി. ആന്ധ്രായിലെ തീരമേഖലയിൽ നിന്ന് ആളുകളെ മാറ്റി. കാക്കിനാട, കോണസീമ മേഖലകളിൽ ഗർഭിണികളെ സുരക്ഷിതേ കേന്ദ്രത്തിലേക്ക് മാറ്റി. ആന്ധ്രയുടെ തീരദേശ ജില്ലകളിൽ മഴ കനത്തു. ആന്ധ്രയിലെ 16 ജില്ലകളിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 110 കിലോമീറ്റര്‍ വേഗതയിലായിരിക്കും ചുഴലിക്കാറ്റ് കര തൊടുക. മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിലായിരിക്കും കരതൊടുക. സഹായങ്ങള്‍ക്കായി ഓള്‍ ഇന്ത്യ മലയാളി അസോസിയേഷൻ ഹെൽപ് ഡെസ്ക് രൂപീകരിച്ചു. വിശാഖപട്ടണത്ത് നിന്നുള്ള വിമാന സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. എയര്‍ഇന്ത്യയും ഇന്‍ഡിഗോയുമാണ് വിമാന സര്‍വീസുകള്‍ റദ്ദാക്കിയത്. വിശാഖപട്ടണം വഴിയുള്ള നൂറോളം ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.
മോൻത ചുഴലിക്കാറ്റ് വൈകിട്ടോടെ തീരം തൊടുന്ന സാഹചര്യത്തിൽ വിശാഖപട്ടണമടക്കമുള്ള ആന്ധ്രയിലുള്ള മലയാളികള്‍ക്ക് സഹായം ഉറപ്പാക്കാൻ ഓള്‍ ഇന്ത്യ മലയാളി അസോസിയേഷൻ ഹെല്‍പ് ഡെസ്ക് ആരംഭിച്ചു. നൂറു കണക്കിന് മലയാളികലുള്ള ഈ സ്ഥലങ്ങളിൽ എന്ത് അടിയന്തര സാഹചര്യവും നേരിടാൻ തയ്യാറാണെന്ന് ഐമ നാഷണൽ പിആര്‍ സുനിൽകുമാര്‍ അറിയിച്ചു.
വിശാഖപട്ടണം: എൻഎം പിള്ളൈ- 7893252380, പ്രിൻസ്- 74168 06568
കാക്കിനട: സന്തോഷ്- 8919332398
രാജമുന്ദ്രി: ജോണ്‍സണ്‍ ചാലിശേരി- 9848639474
വിജയവാഡ: സുനിൽകുമാര്‍-8520989369
നെല്ലൂര്‍: നന്ദകുമാര്‍- 9848170608, മധു പുളിയത്ത് -92957 51423
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam