
ദില്ലി: ലോക്ക് ഡൗൺ ഇളവുകളിൽ കേരളത്തിന്റെ ആവശ്യങ്ങൾ അംഗീകരിച്ച് കേന്ദ്ര സർക്കാർ. തോട്ടം മേഖലയ്ക്ക് തിങ്കളാഴ്ച മുതൽ ലോക്ക് ഡൗൺ ഇളവ് പ്രഖ്യാപിച്ചു. ഏപ്രിൽ 20 മുതൽ തോട്ടം മേഖലയെ പൂർണ്ണമായും ലോക്ക് ഡൗണിൽ നിന്ന് ഒഴിവാക്കി. എല്ലാ സുഗന്ധവ്യഞ്ജന തോട്ടങ്ങളെയും ഇളവുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച മുതൽ തെങ്ങിൻ തോപ്പുകൾക്കും ലോക്ക് ഡൗൺ ബാധകമല്ല.
സഹകരണ സംഘങ്ങൾക്കും ഏപ്രിൽ 20 ന് ശേഷം തുറന്ന് പ്രവർത്തിക്കാം. അതേസമയം, കൊവിഡ് പ്രതിസന്ധി നേരിടാൻ പുതിയ പാക്കേജ് ആലോചിക്കുന്നതായി കേന്ദ്രസർക്കാർ അറിയിച്ചു. അഞ്ച് ലക്ഷം കോടി രൂപയുടെ പാക്കേജാണ് കേന്ദ്രസർക്കാറിന്റെ പരിഗണനയിൽ ഉള്ളത് . ആദായനികുതി ഇളവ് നൽകുന്ന കാര്യം പരിഗണിക്കും. പാക്കേജ് ആലോചിക്കാൻ ധനമന്ത്രാലയ ഉദ്യോഗസ്ഥർ ഇന്നലെ യോഗം ചേർന്നു.
"
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam