
ദില്ലി: രാജ്യത്തെ കൊവിഡ് കണക്കുകള്‍ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 265 പേര്‍ മരിക്കുകയും 7964 പേര്‍ രോഗികളാകുകയും ചെയ്തതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതുവരെയുള്ളതില്‍ ഏറ്റവും വലിയ പ്രതിദിന വര്‍ധനവാണിത്. ആകെ രോഗബാധിതരുടെ എണ്ണം 1,73,763 ആയി. മരണസംഖ്യ 4971 ആയി. 86,422 പേരാണ് ചികിത്സയിലുള്ളത്. കൊവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ നീട്ടാനാണ് സാധ്യത. ഇത് സംബന്ധിച്ച് ഇന്ന് തീരുമാനം വന്നേക്കും.
ഇന്നലെ ആഭ്യന്തരമന്ത്രി അമിത് ഷാ പ്രധാനമന്ത്രിയെ കണ്ടിരുന്നു. സംസ്ഥാനങ്ങളുടെ നിലപാട് അനുസരിച്ച് പുതിയ മാർഗ്ഗനിർദ്ദേശം തയ്യാറാക്കുന്നതിൽ പ്രധാനമന്ത്രിയുടെ ഉപദേശം അമിത് ഷാ തേടി. സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം നല്കുന്നതാവും പുതിയ മാർഗ്ഗനിർദ്ദേശം. നാളെ മൻകിബാത്ത് പരിപാടിയിൽ പ്രധാനമന്ത്രി രാജ്യത്തെ പൊതുസ്ഥിതി വിശദീകരിക്കും.