കൂടുതൽ ഓക്സിജൻ നല്കണം; കേന്ദ്രസർക്കാരിന് ദില്ലിയുടെ കത്ത്;ഓക്സിജൻ വിതരണക്കാർക്ക് ദില്ലി ഹൈക്കോടതിയുടെ നോട്ടീസ്

Web Desk   | Asianet News
Published : Apr 29, 2021, 05:17 PM IST
കൂടുതൽ ഓക്സിജൻ നല്കണം; കേന്ദ്രസർക്കാരിന് ദില്ലിയുടെ കത്ത്;ഓക്സിജൻ വിതരണക്കാർക്ക് ദില്ലി ഹൈക്കോടതിയുടെ നോട്ടീസ്

Synopsis

അതേസമയം, ഓക്സിജൻ വിതരണക്കാർക്ക് ദില്ലി ഹൈക്കോടതി ഇന്ന് നോട്ടീസ് അയച്ചു. നാളെ കോടതിയിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. 

ദില്ലി: ഓക്സിജൻ ലഭ്യത വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് ദില്ലി സർക്കാർ കത്തയച്ചു.  ദിവസേന അനുവദിച്ച 490 മെട്രിക് ടൺ ഓക്സിജൻ 976 മെട്രിക് ടൺ ആയി ഉയർത്തണമെന്നാണ് കത്തിലെ ആവശ്യം. 

അതേസമയം, ഓക്സിജൻ വിതരണക്കാർക്ക് ദില്ലി ഹൈക്കോടതി ഇന്ന് നോട്ടീസ് അയച്ചു. നാളെ കോടതിയിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. ദില്ലിയിലെ ആശുപത്രികളിൽ വിതരണം ചെയ്യുന്ന ഓക്സിജൻ സംബന്ധിച്ച  വിവരം ഹാജരാക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. 

ഓക്സിജന്‍ വിതരണത്തിൽ വീഴ്ചയുണ്ടെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാരിനെ ദില്ലി ഹൈക്കോടതി ഇന്ന് വിമര്‍ശിച്ചിരുന്നു. ഓക്സിജന്‍ ക്ഷാമം പരിഹരിക്കേണ്ടത് കേന്ദ്രസര്‍ക്കാരിന്‍റെ ചുമതലയാണ്. ഓക്സിജൻ ക്ഷാമം ഉള്ളതിനാൽ ആശുപത്രികൾ രോഗികളെ പ്രവേശിപ്പിക്കുന്നില്ല. എന്തുകൊണ്ടാണ് ആവശ്യമുള്ളതിനേക്കാൾ കുറവ് ഓക്സിജൻ ദില്ലിക്ക് അനുവദിച്ചിരിക്കുന്നതെന്ന് കോടതി ചോദിച്ചു. അനുവദിച്ചതിനേക്കാള്‍ ഇരുപത്തിയഞ്ച് ശതമാനം കൂടുതല്‍ ഓക്സിജന്‍ മധ്യപ്രദേശിന് നല്‍കിയപ്പോള്‍ 480 മെട്രിക് ടണ്‍ മാത്രമാണ് ദില്ലിക്ക് നല്‍കിയതെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി. എന്നാൽ, ഓക്സിജൻ അനുവദിക്കുന്നത് നടന്നുകൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര സർക്കാർ ദില്ലി ഹൈക്കോടതിയിൽ പറഞ്ഞു.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രതിപക്ഷം ന‌ടുത്തളത്തിൽ, കീറിയെറിഞ്ഞു, ജയ് ശ്രീറാം വിളിച്ച് ഭരണപക്ഷം, വിബി ജി റാം ജി ബിൽ രാജ്യസഭയും കടന്നു
കേന്ദ്ര സർക്കാറിനെതിരെ കോൺ​ഗ്രസ് പ്രതിഷേധത്തിനിടെ ശിവമൊ​​ഗയിൽ വനിതാ എഎസ്ഐയുടെ മാല കവർന്നു, നഷ്ടപ്പെട്ടത് 5 പവന്റെ സ്വർണമാല