കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവം: മകൾ പോയത് വീട്ടുകാരുടെ അനുവാദത്തോടെ, വെളിപ്പെടുത്തലുമായി കമലേശ്വരി പ്രധാന്‍റെ അമ്മ ബുദ്ദിയ പ്രധാൻ

Published : Aug 03, 2025, 03:59 PM ISTUpdated : Aug 03, 2025, 04:15 PM IST
Buddhiya Pradhan

Synopsis

കന്യാസ്ത്രീകൾ അറസ്റ്റിലായതിന് ശേഷം കുടുംബത്തിൽ ബജ്റം​ഗ്ദൾ പ്രവർത്തകരുടെ ഭീഷണിയുണ്ടായെന്നും ബുദ്ദിയ പ്രധാൻ 

ദുർ​ഗ്: ഛത്തീസ്​ഗഡിലെ ദുർ​ഗിൽ മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിൽ വെളിപ്പെടുത്തലുമായി പെൺകുട്ടികളിൽ ഒരാളുടെ അമ്മ. വീട്ടുകാരുടെ അനുവാദത്തോടെയാണ് മകൾ കന്യാസ്ത്രീകൾക്കൊപ്പം പോയതെന്ന് പെൺകുട്ടികളിൽ ഒരാളായ കമലേശ്വരി പ്രധാൻ്റെ അമ്മ ബുദ്ദിയ പ്രധാൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കന്യാസ്ത്രീകൾ അറസ്റ്റിലായതിന് ശേഷം കുടുംബത്തിൽ ബജ്റം​ഗ്ദൾ പ്രവർത്തകരുടെ ഭീഷണിയുണ്ടായെന്നും ഇവർ പറഞ്ഞു.

വീട്ടുകാരുടെ അനുവാദത്തോടെയാണ് മകൾ കന്യാസ്ത്രീകൾക്കൊപ്പം പോയത്. കുടുംബത്തിന് കടം ഉണ്ടായിരുന്നു. അഞ്ച് ലക്ഷം രൂപ കടമെടുത്താണ് വീട് നിർമിച്ചത്. ഇതിൻ്റെ കടം തീർക്കാനാണ് ജോലിക്ക് വിട്ടത്. ഭക്ഷണം ഉണ്ടാക്കുന്ന ജോലിയായിരുന്നു. ​ഗ്രാമത്തിൽ നിന്ന് പലരും ജോലിക്കായി പുറത്ത് പോകാറുണ്ട്. ഇതിന് സർക്കാരിൽ നിന്ന് പ്രത്യേക അനുമതി വാങ്ങാറില്ലെന്നും പെൺകുട്ടിയുടെ അമ്മ പറഞ്ഞു. നേരത്തെ ഹിന്ദുമത വിശ്വാസികളായിരുന്നു. എന്നാൽ, കഴിഞ്ഞ അഞ്ച് വർഷമായി ക്രിസ്ത്യൻ വിശ്വാസികളാണ്. ​കന്യാസ്ത്രീകൾ ദുർ​ഗിൽ അറസ്റ്റിലായതിന് ശേഷം കുടുംബത്തിൽ ബജ്റംഗ്ദൾ പ്രവർത്തകരുടെ ഭീഷണിയുണ്ടായെന്നും ഇവർ വ്യക്തമാക്കി.

മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ചുമത്തിയാണ് രണ്ട് മലയാളി കന്യാസ്ത്രീകളെ ദുർ​ഗിൽ അറസ്റ്റ് ചെയ്തത്. ഒൻപത് ദിവസത്തെ ജയിൽ വാസത്തിനൊടുവിൽ ഇന്നലെയാണ് കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചത്. ബിലാസ്പൂരിലെ എൻഐഎ കോടതിയാണ് ഉപാധികളോടെ കന്യാസ്ത്രീകൾക്ക് ജാമ്യം അനുവദിച്ചത്.

PREV
Read more Articles on
click me!

Recommended Stories

'നാളെ 8 മണിക്കുള്ളിൽ എല്ലാവർക്കും പണം കൊടുത്ത് തീർത്തിരിക്കണം', കടുപ്പിച്ച് കേന്ദ്രം സർക്കാർ, ഇൻഡിഗോയ്ക്ക് അന്ത്യശാസനം
ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഒരുപോലെ വിഷമയമാകുന്ന ഇന്ത്യ