
അഗര്‍ത്തല: കനത്ത മഴയിലും കാറ്റിലും ത്രിപുരയില്‍ വ്യാപക നാശനഷ്ടങ്ങള്‍. തകര്‍ത്തുപെയ്യുന്ന മഴയില്‍ വീട് നഷ്ടമായ 739 ഓളം ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളില്‍ പ്രവേശിപ്പിച്ചു. വടക്കന്‍ ത്രിപുര,ഉനക്കൊട്ടി,ധാലാ ജില്ലകളെയാണ് മഴ ഏറ്റവും കൂടുതലായി ബാധിച്ചത്. 1,039 വീടകള്‍ തകര്‍ന്നെന്നാണ് പുറത്തുവരുന്ന വിവരം.
മരങ്ങളും ഇലക്ട്രിക് പോസ്റ്റുകളും മഴയില്‍ നിലംപൊത്തി. മഴ കനത്തുപെയ്യുന്ന ഇടങ്ങളില്‍ നിരവധി ആളുകള്‍ കുടുങ്ങികിടക്കുന്നുണ്ടെന്നാണ് വിവരം. ആളുകളെ രക്ഷപ്പെടുത്തുന്നതിനായി സംസ്ഥാന റവന്യു ഡിപ്പാര്‍ട്ട്മെന്‍റ് 40 ബോട്ടുകള്‍ രംഗത്തിറക്കിയിട്ടുണ്ട്.എന്‍ഡിആര്‍എഫും ത്രിപുര സ്റ്റേറ്റ് റൈഫിള്‍സും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam