
ദില്ലി: വിവാദ പരാമർശങ്ങൾ ഒഴിവാക്കണമെന്ന് നേതാക്കൾക്ക് മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. എൻഡിഎയുടെ പാർലമെന്ററി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില നേതാക്കൾക്ക് വിവാദപരവും അപ്രസക്തവുമായ പരാമര്‍ശങ്ങൾ നത്താൻ വളരെയധികം താല്പര്യമാണെന്നും മോദി യോഗത്തിൽ ചൂണ്ടിക്കാട്ടി. ഇത്തരം പരാമർശങ്ങൾ നടത്തുന്ന നേതാക്കൾ ഉണ്ടെന്ന കാര്യം മാധ്യമപ്രവർത്തകർക്ക് അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.
പൊതുസമൂഹത്തോട് സംസാരിക്കുമ്പോൾ നിങ്ങൾ തന്നെ സ്വയം നിയന്ത്രിക്കണം. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എല്ലാ എംപിമാരും അനാവശ്യമായ കുറ്റപ്പെടുത്തലുകളും പരാമർശങ്ങളും ഒഴിവാക്കണമെന്നും മോദി മുന്നറിയിപ്പു നൽകി.
നിങ്ങൾക്ക് മുന്നിൽ പ്രലോഭിപ്പിക്കുന്ന കാര്യങ്ങളുമായി മാധ്യമങ്ങൾ പ്രത്യക്ഷപ്പെടും. അവിടെ ഓഫ് റേക്കോർഡ് സംഭാഷണങ്ങൾ ഒന്നും തന്നെ ഇല്ല. അതുകൊണ്ട് ജാഗ്രത പുലർത്തണം. വസ്തുതകള്‍ പരിശോധിച്ചതിന് ശേഷം മാത്രം വാക്കുകള്‍ ഉപയോഗിക്കാൻ ശ്രദ്ധിക്കണമെന്നും മോദി നേതാക്കളോട് നിര്‍ദ്ദേശിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam