മഹാരാഷ്ട്രയിൽ പ്രായപൂ‍ർത്തിയാകാത്ത പെൺകുട്ടിയെ ആറ് മാസത്തിനിടെ 400-ഓളം പേ‍ർ പീഡിപ്പിച്ചതായി പരാതി

Published : Nov 15, 2021, 11:38 AM IST
മഹാരാഷ്ട്രയിൽ പ്രായപൂ‍ർത്തിയാകാത്ത പെൺകുട്ടിയെ ആറ് മാസത്തിനിടെ 400-ഓളം പേ‍ർ പീഡിപ്പിച്ചതായി പരാതി

Synopsis

ഇരയായ പെൺകുട്ടിയുടെ അമ്മ ഏതാനും വർഷം മുൻപ് മരണപ്പെട്ടിരുന്നു. എട്ട് മാസം മുൻപ് പ്രായപൂർത്തിയാകാത്ത ഈ പെണ്കുട്ടിയെ പിതാവ് വിവാഹം ചെയ്ത് അയച്ചു. 

ബീഡ്: മഹാരാഷ്ട്രയിലെ ബീഡിൽ പ്രായ പൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി (minor girl raped by more than four hundred persons). 6 മാസത്തിനിടെ 400ഓളം പേർ പീഢിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴിയിൽ പറയുന്നത്. പരാതിയുമായി പൊലീസിനെ പലവട്ടം സമീപിച്ചെങ്കിലും നടപടിയെടുത്തില്ലെന്നും ഒരു പൊലീസുകാരൻ തന്നെ പിന്നീട് പീഡിപ്പിച്ചെന്നും പെൺകുട്ടിയുടെ പരാതിയിലുണ്ട്.

ഇരയായ പെൺകുട്ടിയുടെ അമ്മ ഏതാനും വർഷം മുൻപ് മരണപ്പെട്ടിരുന്നു. എട്ട് മാസം മുൻപ് പ്രായപൂർത്തിയാകാത്ത ഈ പെണ്കുട്ടിയെ പിതാവ് വിവാഹം ചെയ്ത് അയച്ചു. എന്നാൽ ഭർത്തൃവീട്ടിലെ പീഡനം സഹിക്കാനാവാതെ തിരികെയത്തിയ പെണ്കുട്ടിയെ പിതാവ് സ്വീകരിക്കാൻ തയ്യാറായില്ല. പിന്നീട് ബീഡിലെ അമ്പേജോഗായ് ബസ് സ്റ്റാൻഡിൽ ഭിക്ഷയെടുത്താണ് യുവതി ജീവിച്ചത്. ഈ കാലത്താണ് പലതവണയായി യുവതി ക്രൂര പീഡനത്തിന് ഇരയായത്. പെൺകുട്ടി നിലവിൽ രണ്ട് മാസം ഗ‍ർഭിണിയാണ്.

പെൺകുട്ടിയുടെ പരാതിയിൽ ബാലവിവാഹനിരോധന നിയമപ്രകാരവും പോക്സോ വകുപ്പുകൾ ചേർത്തും പൊലീസ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ ഇതുവരെ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി ബീഡ് പൊലീസ് മേധാവി രാജാ രാമസ്വാമി വാർത്താ ഏജൻസിയോട് പറഞ്ഞു. 

ഒരുപാട് പേർ എന്നെ പീഡിപ്പിച്ചു. പരാതിയുമായി പലവട്ടം അമ്പേജോഗായ് പൊലീസ് സ്റ്റേഷനിലേക്ക് പോയെങ്കിലും പൊലീസുകാർ എന്നെ പരിഹസിച്ചു പറഞ്ഞയക്കുകയാണ് ചെയ്തത്. എൻ്റെ പരാതി സ്വീകരിക്കാനോ നടപടിയെടുക്കാനോ അവർ തയ്യാറായില്ല - ശിശുക്ഷേമസമിതി പ്രവർത്തകര്ർക്ക് നൽകിയ മൊഴിയിൽ പെണ്കു്ട്ടി പറയുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിവാഹ ചടങ്ങുകൾക്ക് പിന്നാലെ കടുത്ത വയറുവേദന, നവവരന്റെ വീട്ടിലെത്തിയ വധു കുഞ്ഞിന് ജന്മം നൽകി
ഇഎംഎസ് മുതൽ ബുദ്ധദേവ് ഭട്ടാചാര്യ വരെ; പത്മ പുരസ്കാരങ്ങളും ഭാരതരത്നയുമടക്കം നിരസിച്ച സിപിഎം നേതാക്കൾ