Surya Namaskar : 'ചൈതന്യത്തിനായുള്ള സൂര്യ നമസ്‌കാരം'; പങ്കെടുത്തത് ഒരു കോടിയിലധികം പേര്‍

By Web TeamFirst Published Jan 14, 2022, 8:55 PM IST
Highlights

വെര്‍ച്വല്‍ ആയി നടന്ന ഈ പരിപാടിയില്‍, ലോകമെമ്പാടുമുള്ള യോഗാ ഗുരുക്കന്മാരും യോഗ പ്രേമികളും പങ്കെടുക്കുകയും കാഴ്ചപ്പാടുകള്‍ പങ്കുവെക്കുകയും ചെയ്തു. 

ദില്ലി: ആസാദി കാ അമൃത് മഹോത്സവ് (Azadi Ka Amrit mahatsav) ആഘോഷങ്ങള്‍ക്ക് കീഴില്‍ ആയുഷ് മന്ത്രാലയത്തിന്റെ (Ayush Ministry) നേതൃത്വത്തില്‍ സൂര്യനമസ്‌കാരം (Surya Namaskar) നടത്തി. ചൈതന്യത്തിനായുള്ള സൂര്യ നമസ്‌കാരം എന്ന പേരിലാണ് പരിപാടി നടത്തിയത്. ഇന്ത്യയില്‍നിന്നുള്‍പ്പടെ ലോകമെമ്പാടുമുള്ള 75 ലക്ഷത്തിലധികം ആളുകള്‍ ഒരുമിച്ച് സൂര്യനമസ്‌കാരം നടത്തി. കേന്ദ്ര ആയുഷ് മന്ത്രി സര്‍ബാനന്ദ സോനോവാളും (Sarbananda sonowal) സഹമന്ത്രി ഡോ. മുഞ്ജാപര മഹേന്ദ്രഭായിയുമാണ് (Mahendra Munjapara) പരിപാടിക്കു തുടക്കം കുറിച്ചത്.

ജനങ്ങളുടെ ശാരീരികവും മാനസികവുമായ ക്ഷേമം മെച്ചപ്പെടുത്തുന്നതിനാണ് സൂര്യ നമസ്‌കാരത്തിലൂടെ സൂര്യാരാധന നടത്തുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. വെര്‍ച്വല്‍ ആയി നടന്ന ഈ പരിപാടിയില്‍, ലോകമെമ്പാടുമുള്ള യോഗാ ഗുരുക്കന്മാരും യോഗ പ്രേമികളും പങ്കെടുക്കുകയും കാഴ്ചപ്പാടുകള്‍ പങ്കുവെക്കുകയും ചെയ്തു. 

കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, എന്‍സിസി, എന്‍എസ്എസ് വോളന്റിയര്‍മാര്‍, സൈനിക ഉദ്യോഗസ്ഥര്‍ എന്നിവരില്‍ നിന്ന് വലിയ പിന്തുണയും പങ്കാളിത്തവും പരിപാടിക്ക് ലഭിച്ചു.
 

click me!