
അമൃത്‍സര്‍: പഞ്ചാബിലെ മൂന്ന് ജില്ലകളിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 38 ആയി. സംഭവത്തിൽ ഏഴ് പേരെ കൂടി അറസ്റ്റ് ചെയ്തു. നേരത്തേ ബൽവീർ കൗറെന്ന സ്ത്രീയെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ 48 മണിക്കൂറിന് ഇടയിലാണ് അമൃത് സര്‍, ബട്ടാല , തന്‍തരണ്‍ എന്നിവിടങ്ങളിൽ സംഭവം നടന്നത്. അമൃത്‍സറിൽ മാത്രം പതിനഞ്ച് പേർ മരിച്ചു.
വിഷമദ്യ ദുരന്തത്തില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് മജിസ്ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതൽ ആളുകൾ മദ്യം കഴിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താൻ അഞ്ച് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അനധികൃതമായി പ്രവർത്തിക്കുന്ന മദ്യനിർമ്മാണശാലകൾക്കെതിരെ നടപടിയെടുക്കാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam