
ദില്ലി: ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള മുഖ്യമന്ത്രിമാരിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. 14.6 മില്യൺ ഫോളോവേഴ്‌സാണ് കെജ്രിവാളിന് ട്വിറ്ററിൽ ഉള്ളത്. 2011 നവംബറിലാണ് കെജ്രിവാൾ ട്വിറ്ററില്‍ അക്കൗണ്ട് തുടങ്ങുന്നത്. ഈ കാലയളവിനുള്ളിൽ 27,400 ട്വീറ്റുകളാണ് അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവെച്ചത്.
ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറാണ് മൂന്നാം സ്ഥാനത്ത്. 2010 മെയ് മാസത്തില്‍ അക്കൗണ്ട് തുടങ്ങിയ നിതീഷ് കുമാറിനെ 47 ലക്ഷം പേരാണ് പിന്തുടരുന്നത്. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നാലാം സ്ഥാനത്തുണ്ട്. 2009 ഒക്ടോബറില്‍ അക്കൗണ്ട് തുടങ്ങിയ നായിഡുവിന് 40 ലക്ഷം ഫോളോവേഴ്‌സുണ്ട്.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇവരിൽ നിന്നും ഏറെ പിന്നിലാണ്. 2015 സെപ്റ്റംബറിൽ ട്വിറ്റര്‍ അക്കൗണ്ട് തുടങ്ങിയ യോഗിക്ക് 30 ലക്ഷം ഫോളോവേഴ്‌സ് മാത്രമാണുള്ളത്. 30.42 ലക്ഷം ഫോളോവേഴ്‌സാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനുള്ളത്. 30.23ലക്ഷം ആരാധകരുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും തൊട്ടു പിന്നിലുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam